ഷൊര്‍ണൂര്‍: ലൈംഗീകാരോപണത്തിന്റെ അന്വേഷണത്തിനിടയിലും സിപിഎമ്മിന്റെ പി.കെ. ശശി എംഎല്‍എയുടെ നേതൃത്വത്തിലുള്ള കാല്‍നട പ്രചരണജാഥയ്ക്ക് ഇന്ന് തുടക്കം. ഷൊര്‍ണൂര്‍ നിയമസഭ മണ്ഡല പരിധിയില്‍പ്പെടുന്ന പാര്‍ട്ടിയുടെ ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റികളില്‍ നിന്ന് ശശിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് സി.പി.എം നേതൃത്വം ക്യാപ്റ്റന്റെ കാര്യത്തില്‍ പഴയ നിലപാടുമായി മുന്നോട്ട് പോവുന്നത്.
ഡിവൈഎഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് ശശികെതിരെ നല്‍കിയ പരാതി പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതി യോഗം പരിഗണിക്കാനിരിക്കെയാണ് ജാഥയുമായി മുന്നോട്ട് പോകുന്നത്.
ഇന്ന് വൈകിട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലതത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ്് കണ്‍വീനര്‍ എ. വിജയരാഘവന്‍ ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച്ച മുതല്‍ 25 വരെയാണ് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ പര്യടനമുണ്ടാകുക.
മേല്‍കമ്മിറ്റിയുടെ നിര്‍ദേശവും കീഴ്വഴക്കവുമാണ് പി.കെ. ശശിയെ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചതിന് ന്യായമായി സി.പി.എം ജില്ല നേതൃത്വം പറയുന്നത്. എം.എല്‍.എമാര്‍ ഉള്ള മണ്ഡലങ്ങളില്‍ അവരും അല്ലാത്തിടങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഒരാളും ജാഥയില്‍ ക്യാപ്റ്റനാവണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമെന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്. ശശി പ്രതിനിധാനം ചെയ്യുന്ന ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ഒരു ഏരിയ സെക്രട്ടറി ക്യാപ്റ്റനെ മാറ്റാതെ ജാഥയുമായി മുന്നോട്ട് പോകുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ട് പോലും വിഷയത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സി.പി.എം നേതൃത്വം തയാറായില്ല. അതേസമയം, ജാഥ കടന്നുപോകുന്ന വഴികളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2qVFEf4
via IFTTT
No comments:
Post a Comment