തകര്‍ക്കുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അന്തരീക്ഷ ചുഴിയും ; വ്യാഴാഴ്ച വരെ കനത്ത മഴ തുടരും ; താല്‍ക്കാലികമായി വിടവാങ്ങിയാലും വാരാന്ത്യത്തില്‍ ശക്തമായി തിരിച്ചുവരും - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 17 July 2018

തകര്‍ക്കുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അന്തരീക്ഷ ചുഴിയും ; വ്യാഴാഴ്ച വരെ കനത്ത മഴ തുടരും ; താല്‍ക്കാലികമായി വിടവാങ്ങിയാലും വാരാന്ത്യത്തില്‍ ശക്തമായി തിരിച്ചുവരും

പത്തനംതിട്ട: കേരളത്തിന് മുകളില്‍ ഏതാനും ദിവസങ്ങളായി തുള്ളിതോരാതെ പെയ്തു കൊണ്ടിരിക്കുന്ന മഴ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അന്തരീക്ഷ ചുഴിയും. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയുമെങ്കിലും 19 ന് വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. മഴയ്ക്ക് ഇടവേളയുണ്ടായാലും വാരാന്ത്യത്തോടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രവചനം.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചിലപ്പോള്‍ 60- 70 കി.മീ. വേഗത്തിലും കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തിരമാലകള്‍ മൂന്നര മുതല്‍ 4.9 മീറ്റര്‍ വരെ ഉയര്‍ന്നേക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഈ മുന്നറിയിപ്പ് നാളെ വരെ ബാധകമാണ്. ദിവസങ്ങളായി മഴ തുടരുന്നതിനെ തുടര്‍ന്ന് വന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലാണു വ്യാപകനാശം. ആശങ്കയ്ക്ക് ആക്കംകൂട്ടി, മറ്റന്നാള്‍വരെ കനത്തമഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 16 ശതമാനം അധികമഴയാണ് ഇത്തവണ സംസ്ഥാനം സാക്ഷിയായത്. ജൂണ്‍ 1 മുതല്‍ 16 വരെ 122 സെ.മീ. മഴയാണ് കിട്ടിയിരിക്കുന്നത്. ഈ കാലയളവില്‍ കിട്ടേണ്ട ശരാശരി മഴ 105 സെ.മീ. ആണ്. തിങ്കളാഴ്ച എറണാകുളത്തും കോട്ടയത്തെ കുറവിലങ്ങാട് കോഴായിലും 23 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. സമീപകാലത്തെ റെക്കോഡാണ് ഇത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം മഴക്കെടുതിയില്‍ 11 പേര്‍ മരിച്ചു. ഇതോടെ ഈ കാലവര്‍ഷത്തില്‍ മരണസംഖ്യ 90 കടന്നു. റോഡില്‍ വെള്ളം കയറിയും മരം വീണും സിഗ്നല്‍ സംവിധാനം തകരാറിലായും റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയത്തു മൂന്നിടത്ത് ഉരുള്‍പൊട്ടി. ഇടുക്കിയിലും ഉരുള്‍പൊട്ടല്‍. സംസ്ഥാനമാകെ വ്യാപകകൃഷിനാശം. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മാത്രം അഞ്ചു കോടി രൂപയുടെ നാശനഷ്ടം. ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. ബീച്ചുകളില്‍ കടലില്‍ ഇറങ്ങരുത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഴയുള്ളപ്പോള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക. മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലെ ചെറിയ ചാലുകള്‍ക്കരികില്‍ പ്രത്യേക ജാഗ്രത വേണം. മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരല്ലാത്തവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.



from mangalam.com https://ift.tt/2LnNO8I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages