ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി സഞ്ചാരികളെ അയക്കാനുള്ള കരാര്‍ ലഭിച്ച കമ്പനികളോട് സുരക്ഷാ മാനദണ്ഡം വീണ്ടും പരിശോധിക്കാന്‍ നാസയുടെ നിര്‍ദേശം. ബോയിംഗ്, സ്‌പേസ് എക്‌സ് എന്നീ കമ്പനികളാണ് കരാര്‍ വാങ്ങിയിരിക്കുന്നത്. അടുത്ത വര്‍ഷം തുടങ്ങാനിരിക്കെ ഇതില്‍ സ്‌പേസ് എക്‌സിന്റെ സ്ഥാപകനും മൂന്ന് കൂട്ടാളികളും ചേര്‍ന്ന് കഞ്ചാവ് വലിക്കുന്നതിന്റെയും വിസ്‌ക്കി നുണയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് തീരുമാനം മാറ്റിയത്.
സ്‌പേസ് എക്‌സിന്റെ സ്ഥാപകന്‍ എലോണ്‍ മസ്‌ക്ക് മറ്റു മൂന്ന് പേര്‍ക്കൊപ്പം ലഹരി ഉപയോഗിക്കുന്നതും മദ്യം സേവിക്കുന്നതുമായ ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിച്ചതോടെയാണ് രണ്ട് കമ്പനികളുടെയും തൊഴില്‍സാഹചര്യങ്ങളും സംസ്‌കാരവും വിലയിരുത്താന്‍ നിര്‍ദേശം വന്നത്. മയക്കുമരുന്ന് മുക്തമായ തൊഴിലിടവും സുരക്ഷയും നാസ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളിലുണ്ട്.മനുഷ്യരെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിന് പൊതുജനങ്ങളുടെ പിന്തുണയും വിശ്വാസ്യതയും ആവശ്യമാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്‌റ്റെയ്ന്‍ പറഞ്ഞു. കമ്പനിയുടെ പ്രഥമലക്ഷ്യങ്ങളിലൊന്നാണ് ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമെന്ന് സ്‌പേസ് എക്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി നാസയുടെ സഞ്ചാരികളെ അയക്കാനുള്ള കരാര്‍ ലഭിച്ച കമ്പനികളാണ് സ്‌പേസ് എക്‌സും ബോയിങ്ങും. നാസ ഏല്‍പ്പിച്ച ദൗത്യത്തെ അതീവഗൗരവത്തോടെ കാണുന്നുവെന്നും കമ്പനി പ്രതികരിച്ചു. ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് എന്നത് തങ്ങളുടെ കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. സ്‌പേസ് എക്‌സിന്റെ ദൗത്യം പൂര്‍ത്തിയാകും വരെ മറ്റൊന്നിനും പ്രാധാന്യം ഇല്ലെന്ന് കമ്പനിയും പറഞ്ഞു. അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷനില്‍ നിന്നും അമേരിക്കന്‍ ബഹിരാകാശ പര്യവേഷകരുമായി സുരക്ഷിതമായി പോകുക എന്നത് ഗൗരവമുള്ള ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു.
തുടര്‍ച്ചയായി വിവാദങ്ങളില്‍ പെട്ട് സമയം മോശമായിരിക്കുമ്പോഴാണ് പുനപരിശോധന ആവശ്യം വന്നിരിക്കന്നത്. രണ്ടു മാസം മുമ്പാണ് സുരക്ഷ, എക്‌സേഞ്ച് കമ്മീഷനുമായുള്ള ഒരു തര്‍ക്കം 20 ദശലക്ഷം ഡോളറിന് പരിഹരിക്കാന്‍ സമ്മതിച്ച് മസ്‌ക്ക് ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാമെന്ന് സമ്മതിച്ചത്. തായ് ഗുഹയില്‍ നിന്നും കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ രക്ഷപ്പെടുത്തിയ ഒരു രക്ഷാ പ്രവര്‍ത്തകനെ ബാല ബലാത്സംഗക്കാരന്‍ എന്നാക്ഷേപിച്ചും വിവാദത്തില്‍ പെട്ടിരുന്നു. ഇയാള്‍ മാസ്‌ക്കിനെതിരേ അപമാനിക്കലിന് കേസിന് പോയി.
from mangalam.com https://ift.tt/2DTkozg
via IFTTT
No comments:
Post a Comment