പള്ളുരുത്തി : മീന്‍ പിടിക്കുന്നതിനിടെ കായലില്‍ നിന്നും വലയില്‍ കുടുങ്ങിയ വസ്തുവിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കറുത്ത് ഗോളാകൃതിയിലുള്ള വസ്തുവിനാണ് വലയില്‍ നിന്നും പുറത്തെടുത്തതോടെ തീ പിടിച്ചത്.
ഇടക്കൊച്ചി, പൂത്തുറ വീട്ടില്‍ സുരേഷിന്റെ നീട്ടുവലയിലാണ് സ്‌ഫോടകവസ്തുവെന്ന് കരുതുന്ന വസ്തു കുടുങ്ങിയത്. വെള്ളത്തില്‍ നിന്നും പുറത്തേയ്ക്ക് എടുത്തപ്പോള്‍ തന്നെ ഈ വസ്തുവില്‍ നിന്നും പുക ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഉടന്‍ തന്നെ അത് കരയിലേയ്ക്ക് എറിഞ്ഞു. പുകഞ്ഞു തുടങ്ങിയ വസ്തു ചൈനീസ് പടക്കം പൊട്ടുന്ന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഏകദേശം ഒരു കിലോയോളം ഭാഗമുള്ള വസ്തുവായിരുന്നു അത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അരൂര്‍ പോലീസ് സ്ഥലത്തെത്തി. പ്രളയശേഷം പലപ്പോഴായി ഇത്തരത്തിലുള്ള വസ്തു ഇടക്കൊച്ചി കായലില്‍ നിന്നും ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
from mangalam.com https://ift.tt/2S3Oymj
via IFTTT
No comments:
Post a Comment