വിദ്യാലയത്തിലെ ശൗചാലയ ശുചീകരണം സ്വയം ചെയ്തുകൊണ്ട് സ്‌കൂള്‍ദിനം തുടങ്ങുന്ന പ്രധാനാദ്ധ്യാപകന്‍ ; വിദ്യാര്‍ത്ഥികളുടെ വൃത്തിയും വെടിപ്പും നിരീക്ഷിക്കുന്ന ‘മഹദേശ്വരന്‍സാര്‍’ നാട്ടുകാരുടെയും കണ്ണിലുണ്ണി - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 21 November 2018

വിദ്യാലയത്തിലെ ശൗചാലയ ശുചീകരണം സ്വയം ചെയ്തുകൊണ്ട് സ്‌കൂള്‍ദിനം തുടങ്ങുന്ന പ്രധാനാദ്ധ്യാപകന്‍ ; വിദ്യാര്‍ത്ഥികളുടെ വൃത്തിയും വെടിപ്പും നിരീക്ഷിക്കുന്ന ‘മഹദേശ്വരന്‍സാര്‍’ നാട്ടുകാരുടെയും കണ്ണിലുണ്ണി

മൈസൂര്‍: ഇന്ത്യയില്‍ ഉടനീളമുള്ള മിക്ക സ്‌കൂളുകളിലും ടീച്ചിംഗ് സ്റ്റാഫുകളേയും അല്ലാത്തവരേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കാലമാണ്. അപ്പോള്‍ ഈ സ്‌കൂളിലെ ശൗചാലയം ശുചിയാക്കിക്കൊണ്ടാണ് ഇവിടുത്തെ പ്രധാന അദ്ധ്യാപകന്‍ തന്റെ സ്‌കൂള്‍ദിനം തുടങ്ങുന്നത്. ഗുണ്ടല്‍പേട്ട് കാമരാജ്‌നഗര്‍ ജില്ലയിലെ ഹോഗനഹള്ളിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ബി മഹദേശ്വര സ്വാമിയാണ് കുട്ടികളുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും ബഹുമാനം പിടിച്ചു പറ്റിയിരിക്കുന്നത്.

സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കിക്കൊണ്ടാണ് മഹദേശ്വര തന്റെ ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് സ്‌കൂളിലെ പൂന്തോട്ടം പരിപാലിക്കുകയും അതിന് ശേഷം ക്‌ളാസ്സ് റൂം വൃത്തിയാക്കുകയും ചെയ്യും. തന്റെ കുട്ടികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം വേണമെന്ന് നിര്‍ബ്ബന്ധമുള്ള മഹദേശ്വര്‍ സ്വാമി ഓരോ കുട്ടിയും സ്‌കൂളില്‍ വൃത്തിയായിട്ടാണ് എത്തുന്നതെന്നും ഉറപ്പാക്കും. മഹദേശ്വര്‍ 1988 ല്‍ ആദ്യം ജോലി ചെയ്ത ബിആര്‍ ഹില്‍സിലെ ഡോ. എച്ച് സുദര്‍ശന്‍ എന്ന ട്രൈബല്‍ സ്‌കൂളിലെ ആദ്യ ദിവസം മുതല്‍ തുടങ്ങിയ ഈ ചിട്ട പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറിയ സ്‌കൂളിലും പിന്തുടരുകയായിരുന്നു.

എട്ടു വര്‍ഷത്തോളമാണ് ട്രൈബല്‍ സ്‌കൂളില്‍ മഹദേശ്വര്‍ പഠിപ്പിച്ചത്. ആ ശീലം വ്യക്തിപരമായി വൃത്തിയായിരിക്കുന്നതിനൊപ്പം സമൂഹവും വൃത്തിയായിരിക്കാന്‍ തന്നെ പഠിപ്പിച്ചെന്നും പിന്നീട് 1994 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി ഇത്രയും നാള്‍ തുടരുകയാണെന്നും പറഞ്ഞു. ആരോഗ്യജീവിതം തുടരുന്നതിന് നമ്മള്‍ ഉപയോഗിക്കുന്ന ശുചിമുറി ഉള്‍പ്പെടെയുള്ള ഇടം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണെന്നും എത്രകാലം പോകുന്നോ അത്രയും തുടരുമെന്നും ഇദ്ദേഹം പറയുന്നു. ഇതിനൊപ്പം തന്റെ വിദ്യാര്‍ത്ഥികള്‍ വൃത്തിയോടും അച്ചടക്കത്തോടുമാണ് വളരുന്നതെന്ന് ഈ പ്രധാനാദ്ധ്യാപകന്‍ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

നിലവില്‍ 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കയ്യില്‍ നിന്നും പണം മുടക്കി ഒരു സുന്ദരന്‍ ലൈബ്രറിയും കളിക്കാന്‍ ഒരു പൂന്തോട്ടവും മഹദേശ്വര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ വിധി തന്നെ മാറ്റിമറിക്കാന്‍ ഒരു അദ്ധ്യാപകനെ കൊണ്ടു കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹദേശ്വരയെന്ന് നാട്ടുകാരും വകുപ്പ് ഉദ്യോഗസ്ഥന്‍മാരും പറയുന്നു. എല്ലാ കുട്ടികളും വൃത്തിയോടും വെടിപ്പോടുമാണ് വരുന്നതെന്നും അവരുടെ പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും മികച്ചതാണെന്ന് ഈ അദ്ധ്യാപകന്‍ ഉറപ്പുവരുത്തുമെന്നതാണ് മഹദേശ്വരയെ വ്യത്യസ്തമാക്കുന്നതെന്നും അവര്‍ പറയുന്നു.



from mangalam.com https://ift.tt/2Tvw3Je
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages