പാനാജി: മുഴുവന്‍ സമയ മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജി ആവശ്യപ്പെട്ട് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് ആളുകള്‍ മാര്‍ച്ച് നടത്തിയത്.
ചില ഗവണ്‍മെന്റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയുടെ 100 മീറ്റര്‍ അകലെ വച്ച് പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു.
അനാരോഗ്യത്തെത്തുടര്‍ന്ന് പരീക്കര്‍ ഒമ്പത് മാസത്തിലേറെക്കാലമായി ആശുപത്രിയില്‍ കഴിഞ്ഞസമയത്ത് സംസ്ഥാനത്തിന്റെ ഭരണം പ്രതിസന്ധിയിലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോണ്ടാകര്‍ അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഇതിനിടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിലേക്ക് തിരികെ എത്തുകയാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാന്‍ക്രിയാറ്റിക് രോഗം ബാധിച്ച് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീക്കര്‍. ഇവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.
from mangalam.com https://ift.tt/2A7VuHP
via IFTTT
No comments:
Post a Comment