''യേശു നിങ്ങളെ സ്‌നേഹിക്കുന്നു...'' മറുപടിയായി ആ പയ്യന്‍ എയ്ത അമ്പേറ്റ് കയ്യിലിരുന്ന വാട്ടര്‍പ്രൂഫ് ബൈബിള്‍ കീറിപ്പോയി ; ദ്വീപില്‍ അമേരിക്കക്കാരന്‍ എത്തിയത് മതപ്രചരണത്തിന് - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 November 2018

''യേശു നിങ്ങളെ സ്‌നേഹിക്കുന്നു...'' മറുപടിയായി ആ പയ്യന്‍ എയ്ത അമ്പേറ്റ് കയ്യിലിരുന്ന വാട്ടര്‍പ്രൂഫ് ബൈബിള്‍ കീറിപ്പോയി ; ദ്വീപില്‍ അമേരിക്കക്കാരന്‍ എത്തിയത് മതപ്രചരണത്തിന്

''ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, യേശു നിങ്ങളെ സ്‌നേഹിക്കുന്നു...'' ഞാന്‍ വിളിച്ചു കൂവി. മറുപടിയായി ആ പയ്യന്‍ എനിക്ക് നേരെ എയ്ത അമ്പേറ്റ് കയ്യിലിരുന്ന വാട്ടര്‍പ്രൂഫ് ബൈബിള്‍ കീറിപ്പോയി.'' ആന്‍ഡമാന്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് മരിച്ച അമേരിക്കക്കാരന്‍ ചാവു തന്റെ ഡയറിയില്‍അന്ത്യ സമയങ്ങളിലെ അനുഭവങ്ങള്‍ കുറിച്ചിട്ടിരുന്നത് ഇങ്ങിനെയായിരുന്നു.

മതപ്രചരണം ലക്ഷ്യമിട്ടായിരുന്നു മിഷിണറി പ്രവര്‍ത്തകനായ ചാവു ദ്വീപില്‍ എത്തിയത്. കുറ്റാക്കൂരിരുട്ടില്‍ ഒരു ചെറിയ മത്സ്യബന്ധന വള്ളത്തില്‍ കുള്ളന്മാരായ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ചെറു കുടിലുകള്‍ തേടിയായിരുന്നു യാത്ര. അഞ്ചടി അഞ്ചിഞ്ച് മാത്രമുള്ള ആണുങ്ങള്‍ മുഖത്ത് ഏതോ മഞ്ഞ പേസ്റ്റ് തേച്ചു പിടിപ്പിച്ചിരുന്നു. ഒരു ക്രൈസ്തവഗാനത്തോടെ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുംമുമ്പേ അയാള്‍ രോഷാകുലനായി.

''ഇതെല്ലാം ചെയ്യുമ്പോള്‍ നിങ്ങള്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കുമായിരിക്കാം. എന്നാല്‍ ക്രിസ്തു ഇവര്‍ക്ക് കൂടി വേണ്ടിയുള്ളതാണെന്നാണ് ഞാന്‍ കരുതുന്നു.'' ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരെ കാണാനായി പുറപ്പെടും മുമ്പ് ചാവു കുറിച്ചു. എന്നിരുന്നാലും കൊല്ലപ്പെട്ട നവംബര്‍ 16 ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ചാവു തന്റെ ഡയറിയില്‍ എഴുതിയത് '' ദൈവമെ, എനിക്ക് മരിക്കാന്‍ ആഗ്രഹമില്ലാ എന്നായിരുന്നു. ചാവുവിന്റെ ഡയറിക്കുറിപ്പ് പോസ്റ്റ് ചെയ്തത് അയാളുടെ മാതാവായിരുന്നു.

പിറ്റേന്നായിരുന്നു ചാവുവിന്റെ മൃതദേഹം കുഴിച്ചിടുന്നത് അയാളെ ദ്വീപില്‍ എത്തിച്ച മത്സ്യബന്ധന തൊഴിലാളികള്‍ കണ്ടത്. ക്രൈസ്തവ മതപ്രചരണം ലക്ഷ്യമിട്ടായിരുന്നു വാന്‍കൂവര്‍ വാഷിംഗ്ടണ്‍കാരനായ ജോന്‍ അല്ലന്‍ ചാവു എന്ന അമേരിക്കന്‍ മതപ്രചാരകന്‍ ഏറ്റവും അപകടകാരികളായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെന്റിനെളീസ് ഗോത്രവര്‍ഗ്ഗത്തെ തേടി ദ്വീപിലേക്ക് യാത്ര ചെയ്തത്. മരിക്കും മുമ്പ് ഇയാള്‍ ദ്വീപ് നിവാസികള്‍ക്ക് മീനും ചെറിയ സമ്മാനങ്ങളും കരുതിയിരുന്നു. എന്നാല്‍ പുറംലോകത്ത് നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ഗോത്രസമൂഹം തങ്ങളോട് ഇടപെടാന്‍ വന്ന അപരിചിതനെതിരേ അക്രമാസക്തം ആകുകയായിരുന്നു.

അവന്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട മകന്‍, സഹോദരന്‍, അമ്മാവന്‍, സുഹൃത്ത് ഒക്കെയായിരുന്നെന്ന് ഇന്‍സ്റ്റാഗ്രാമില്‍ ചാവുവിന്റെ കുടുംബാംഗങ്ങള്‍ കുറിച്ചു. ദൈവത്തെയൂം ജീവിതത്തെയും പ്രണയിച്ചിരുന്ന അയാള്‍ മറ്റുള്ളവരെ സഹായിക്കുന്നതിലും തല്‍പ്പരനായിരുന്നു. സെന്റിനെളീസ് ജനതയേയും സ്‌നേഹിച്ചെന്ന് വീട്ടുകാര്‍ കുറിച്ചു. ക്രിസ്തീയ മിഷിണറി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ പരിശീലകലും പര്‍വ്വതാരോഹകനുമായിരുന്നു ചാവു.

ആന്‍ഡമാനിലേക്ക് എത്തും മുമ്പ് ആഫ്രിക്കയിലെ ഉള്‍നാടുകളില്‍ താന്‍ നടത്തിയ യാത്രകളുടെ വിവരങ്ങള്‍ ചാവു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2015 ലാണ് തന്റെ ആന്‍ഡമാന്‍ യാത്ര ചാവു ആദ്യം നടത്തിയത്. നാലു തവണയോളം ഇവിടെ ടൂറിസ്റ്റ് വിസയില്‍ എത്തി. ആരോടും പറയാതെയായിരുന്നു ചാവു ഈ യാത്ര നടത്തിയതെന്നും അപകടത്തിലേക്ക് മറ്റാരേയും നയിക്കാതിരിക്കാന്‍ സുഹൃത്തുക്കളെയെല്ലാം ഒഴിവാക്കിയിരുന്നു. നവംബര്‍ 14 ന് അര്‍ദ്ധരാത്രിയില്‍ ദ്വീപിന് സമീപം എത്തിയ ചാവു ചെറുവള്ളം തുഴഞ്ഞാണ് ദ്വീപില്‍ എത്തിയത്.



from mangalam.com https://ift.tt/2Tyk1yL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages