കേന്ദ്രമന്ത്രിയെ കേരളം അപമാനിച്ചു; കന്യാകുമാരിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 November 2018

കേന്ദ്രമന്ത്രിയെ കേരളം അപമാനിച്ചു; കന്യാകുമാരിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍

ചെന്നൈ : ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ അപമാനിച്ചുവെന്ന് ആരോപിച്ച് കന്യാകുമാരിയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. നിലയ്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് എസ്.പി യതീഷ് ചന്ദ്രയുമായി മന്ത്രി നടത്തിയ സംഭാഷണം ബി.ജെ.പി വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ കേരളാ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ, കേരളത്തില്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും എസ്പി യതീഷ്ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.

നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം മന്ത്രി ഏല്‍ക്കുമോയെന്ന എസ്പിയുടെ ചോദ്യം ശരിയായില്ലെന്നും സംസ്ഥാനത്തെ ഏതെങ്കിലും മന്ത്രിയോട് എസ്.പി ഇത്തരമൊരു ചോദ്യം ചോദിക്കുമോയെന്നും പൊന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. യതീഷ് ചന്ദ്ര മോശമായി പെരുമാറിയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്നു പറഞ്ഞ മന്ത്രി കെ.എസ്.ആര്‍.ടി.സി ബസിലാണ് യാത്ര തുടര്‍ന്നത്.



from mangalam.com https://ift.tt/2AcqEhn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages