നെടുങ്കണ്ടം: പച്ചടി പത്തുവളവിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. താറാവിളയില്‍ പീറ്റര്‍ തോമസ്(72), ഭാര്യ റോസമ്മ(70), മരുമകള്‍ ജോളി(43) എന്നിവരാണു മരിച്ചത്. മകന്‍ ജയന്‍, കൊച്ചുമകന്‍ എബിന്‍ എന്നിവര്‍ക്കു പരുക്കേറ്റു.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു അപകടം. വീട് പൂര്‍ണമായും മലയിടിഞ്ഞുവീണ മണ്ണിനടിയിലായി. രണ്ടു മണിക്കൂറോളം പ്രയത്നിച്ചാണു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സാരമായ പരുക്കേറ്റ ജയന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എബിനെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.മ ൃതദേഹങ്ങള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ജയന്റെ മകന്‍ അരുണ്‍ വിദേശത്തുനിന്ന് എത്തിയതിനു ശേഷമാകും സംസ്‌കാരച്ചടങ്ങുകള്‍.
from mangalam.com https://ift.tt/2Mkyyht
via IFTTT
No comments:
Post a Comment