കൊച്ചി: വെള്ളപ്പൊക്കം രൂക്ഷമായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അഭയം തേടിയവര്‍ക്ക് അവിടെയും രക്ഷയുണ്ടായില്ല. എറണാകുളം ജില്ലയില്‍ പലരും അഭയം പ്രാപിച്ചിടത്തും വെള്ളമെത്തി പെരുവഴിയിലേക്കിറക്കി. രക്ഷാപ്രവര്‍ത്തകരെത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയതോടെയാണു ദീര്‍ഘനിശ്വാസമുതിര്‍ത്തത്.
ആലുവ, നോര്‍ത്ത് പറവൂര്‍, ഏലൂര്‍ ഭാഗങ്ങളില്‍ പല വീടുകളുടെയും രണ്ടാം നിലയില്‍ വരെ വെള്ളം കയറി. രണ്ടാം നിലയിലേക്കുള്ള മൂന്നു പടികള്‍ മാത്രം മുങ്ങാന്‍ ബാക്കി നില്‍ക്കെ പെരുമ്പാവൂരിലെ ഒരു കുടുംബം വാട്‌സ്‌ആപ്പിലൂടെ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെട്ടു. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പത്തോളം പേരുണ്ടായിരുന്ന ഇവരെ സാഹസികമായാണു സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്.
ഭാര്യയും മക്കളെയും മാതാപിതാക്കളെയും ക്യാമ്പുകളിലാക്കി പലരും ആധാരം, തിരിച്ചറിയല്‍ കാര്‍ഡ് പോലുള്ള വിലപ്പെട്ട രേഖകള്‍ക്കായി വീട്ടിലേക്കു കുതിച്ചെങ്കിലും പ്രളയം എല്ലാം വിഴുങ്ങിയിരുന്നു. കാലടി പെരുമറ്റം താന്നിപ്പുഴ വേളംപറമ്പില്‍ സുരേഷിന്റെ വീടിന്റെ രണ്ടാം നിലയില്‍ വെള്ളം കയറി. തുടര്‍ന്നു പോലീസിന്റെ സഹായം തേടിയാണു രക്ഷപെട്ടത്. മൊബൈല്‍ ഫോണിലൂടെ സുരേഷ് രാവിലെ മുതല്‍ പലരേയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉച്ചയോടെയാണു പുറത്തുകടന്നത്.
from mangalam.com https://ift.tt/2BpBB2G
via IFTTT
No comments:
Post a Comment