കൊച്ചി: വെള്ളപ്പൊക്കത്തേത്തുടര്‍ന്നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26-ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ ചെങ്ങല്‍ തോട്ടിലൂടെയുള്ള ഒഴുക്കും കൂടിയതോടെ വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെ മുങ്ങി.
റണ്‍വേയുടെ തെക്കുവശത്തെ മതില്‍ ഇടിഞ്ഞതോടെ വെള്ളം ഇരമ്പിക്കയറി. അഞ്ചടിവരെ ഉയര്‍ന്ന വെള്ളം ഒഴുക്കിക്കളയാന്‍ റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തെ മതില്‍ പൊളിച്ചു. ടെര്‍മിനലിന്റെ പ്രവേശനഭാഗത്തുവരെ വെള്ളമെത്തി. പാര്‍ക്കിങ് മേഖലയും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തിനടിയിലായി. കനത്തമഴ തുടരുന്നതിനാല്‍ വെള്ളം പമ്പ് ചെയ്‌തു കളയാന്‍ നിവൃത്തിയില്ല.
from mangalam.com https://ift.tt/2PhCIoc
via IFTTT
No comments:
Post a Comment