തിരുവനന്തപുരം: അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ക്രൈസ്തവ സഭയെ അപഹസിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കിയെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. തിരുവനന്തപുരത്ത് വച്ചു നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വച്ചാണ് ആര്‍ച്ച് ബിഷപ്പിന്റെ വിമര്‍ശനമുണ്ടായിരിക്കുന്നത്.
സഭയിലെ പ്രധാനഘടകം എന്നത് വിശുദ്ധിയാണ്. അത് സംരക്ഷിക്കേണ്ടതും മാതൃക കാട്ടികൊടുക്കേണ്ടതും വൈദീകരാണ് വിശുദ്ധിയുടെ മാതൃക കാട്ടേണ്ടവരാണ് വൈദീക സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടും ആര്‍ജിക്കാന്‍ വൈദിക സമൂഹം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശുദ്ധിയുടെ അടയാളമായി സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുവാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2OIX21A
via IFTTT
No comments:
Post a Comment