തിരുവനന്തപുരം : ശബരിമലയില്‍ നേരത്തെ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നുവെന്ന ടികെഎ നായരുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ അജയ് തറയില്‍ രംഗത്ത്. ചിലര്‍ മതിലുചാടി ശബരിമലയില്‍ കടന്നിട്ടുണ്ട്. അങ്ങനെ മതിലുചാടി കയറിയതിനെയാണ് ടികെഎ നായര്‍ ന്യായീകരിക്കുന്നതെന്നും അജയ്തറയില്‍ പറഞ്ഞു.
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ശബരിമല ഉപദേശകസമിതി ചെയര്‍മാനുമായ ടികെഎ നായരുടെ പ്രസ്താവന. ശബരിമലയില്‍ അമ്മയുടെ മടിയിലിരുന്നാണ് താന്‍ ചോറുണ്ടത് എന്നായിരുന്നു ടികെഎ നായര്‍ ചൂണ്ടിക്കാട്ടിയത്. മതിലുചാടി അകത്തുകടന്ന് ഞാന്‍ അപ്പം കട്ടില്ലേ എന്ന് പറയുമ്പോള്‍ അപ്പം തിന്നത് ന്യായം എന്ന് അര്‍തമ്ഥമില്ലെന്നായിരുന്നു അജയ്തറയിലിന്റെ വിമര്‍ശനം.
ശബരിമലയിലെ പ്രശ്‌നം ഭരണഘടനാപരമായ സമത്വവും ലിംഗപരമായ സമത്വവും അല്ലെന്നത് ഓര്‍ക്കണം. ഇന്ത്യയും ഇന്ത്യന്‍ ഭരണഘടനയും ഉണ്ടാകുന്നതിന് മുന്‍പുള്ള ആചാരമാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്നുള്ളത്. 825 വര്‍ഷം മുന്‍പ് പന്തളം രാജാവും മധുര രാജാവും കൂടി ശബരിമല ക്ഷേത്രം സ്ഥാപിച്ചപ്പോള്‍ മുതല്‍ സ്ത്രീകള്‍ക്ക് അവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ കൂട്ടിപ്പേര്‍ത്തു.
from mangalam.com https://ift.tt/2AzIAWH
via IFTTT
No comments:
Post a Comment