കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താരസംഘടനയായ 'അമ്മ'യിലെ അംഗങ്ങളായ രണ്ട് നടിമാരും ഹര്‍ജി നല്‍കി. രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷിചേര്‍ന്നത്. ആക്രമണത്തിന് ഇരയായ നടപടിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ ആദ്യം സമീപിച്ചത്. വിചാരണ കോടതി തൃശൂരിലേക്ക് മാറ്റണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
അമ്മയും വനിതാ സംഘടനയായ ഡബ്ല്യൂഡിസിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ പരിഹാരത്തിന് ഈ മാസം ഏഴിന് ചര്‍ച്ച നടക്കാനിരിക്കേയാണ് അമ്മയിലെ രണ്ട് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ 'അമ്മ' നടിക്കൊപ്പമല്ലെന്നും ആരോപണം നേരിടുന്ന നടനൊപ്പമാണെന്നും കാണിച്ച് സംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജിവച്ചിരുന്നു. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനമാണ് ഇവരെ പ്രകോപിപ്പിച്ചത്.
from mangalam.com https://ift.tt/2OEhUa9
via IFTTT
No comments:
Post a Comment