കൊച്ചി: ഇന്നലെ ഉച്ചയ്‌ക്കുശേഷം പെരിയാറിന്റെ സമീപപ്രദേശങ്ങളിലേക്കു വെള്ളം കുത്തനെ ഒഴുകിയെത്തിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളത്തിനടിയിലായി. ആയിരത്തിലേറെപ്പേരാണ് മാഞ്ഞാലി, പെരുമ്പാവൂര്‍, കമ്പനിപ്പടി, പറവൂര്‍ തുടങ്ങി എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നത്. അവയും വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെ ദുരിതം ഇരട്ടിയായി.
മാഞ്ഞാലി ആയിരൂര്‍ സെന്റ് തോമസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും എത്താന്‍ പറ്റാത്ത അവസ്‌ഥ. ആയിരത്തിലേറെപേര്‍ കഴിയുന്ന ഇവിടെ നിരവധി രോഗികളും കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. മരുന്നുപോലും ഇവിടേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ട അവസ്‌ഥയിലായിരുന്നു. ചില ക്യാമ്പുകളില്‍ ഭക്ഷണവും വെള്ളവും എത്തിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.
from mangalam.com https://ift.tt/2Bj83E3
via IFTTT
No comments:
Post a Comment