കോട്ടയം: പ്രളയമേഖലയില്‍നിന്നു ഹെലികോപ്‌ടറില്‍ രക്ഷപ്പെടുത്തിയ ഗര്‍ഭിണി ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. പത്തനംതിട്ട കണമല എയ്‌ഞ്ചല്‍ വാലിയിലെ ആറാട്ടുകളം മുട്ടുമണ്ണില്‍ അനീഷിന്റെ ഭാര്യ രജനി(24)യേയാണ് ആകാശമാര്‍ഗം രക്ഷപ്പെടുത്തിയത്.
കനത്തമഴയില്‍ എയ്‌ഞ്ചല്‍ വാലിയിലെ റോഡുകളെല്ലാം മണ്ണിടിഞ്ഞു തകര്‍ന്നു. മിക്ക വീടുകളും ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാവിലെ വേദനയനുഭവപ്പെട്ട രജനിയെ മുന്‍ പഞ്ചായത്തംഗം സിബിയുടെ നേതൃത്വത്തില്‍ എയ്‌ഞ്ചല്‍ വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനത്തെത്തിച്ചു. ജില്ലാഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കൃത്യസമയത്തു മെഡിക്കല്‍ സംഘവുമായി ഹെലികോപ്‌ടര്‍ മൈതാനത്തിറങ്ങി. ജില്ലാ ആശുപത്രിയിലെ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തില്‍ പരിശോധനയ്‌ക്കുശേഷം രജനിയെ ഹെലികോപ്‌ടറില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
from mangalam.com https://ift.tt/2MwEkfa
via IFTTT
No comments:
Post a Comment