കൊച്ചി: റെയില്‍ പാളങ്ങളിലെ വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം കൊച്ചി വഴിയുള്ള ട്രെയിന്‍ ഗതാഗതവും താറുമാറായി. വിമാന സര്‍വീസും മെട്രോ തീവണ്ടി സര്‍വീസും നിര്‍ത്തിവച്ചതിനു പിന്നാലെയാണിത്. നിരവധിയാളുകള്‍ സ്‌റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-നാഗര്‍കോവില്‍, ആലുവ-വടക്കാഞ്ചേരി സെക്‌ഷനുകളില്‍ ഗതാഗതം പൂര്‍ണമായും സ്‌തംഭിച്ചു. ഇന്നു വൈകിട്ട് നാലുവരെ തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് എറണാകുളം-തൃശൂര്‍ റെയില്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ റദ്ദാക്കി.
ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിയത്. എറണാകുളം വഴിയുള്ള മംഗളൂരു - നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ് കൊയിലാണ്ടിയില്‍ യാത്ര അവസാനിപ്പിച്ചു.
ചെന്നൈ- എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്‌പ്രസ് ഭാഗികമായി റദ്ദാക്കി. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറും തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്‌പ്രസും ഭാഗികമായി റദ്ദാക്കി.
കേരളത്തിനു പുറത്തേക്കു ട്രെയിന്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത തരത്തില്‍ എല്ലാ റൂട്ടുകളും തടസപ്പെട്ടു. ആലുവയില്‍ രണ്ടു പാലങ്ങളിലുടെയുമുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. ജലനിരപ്പ് താഴുന്ന മുറയ്‌ക്കു ചാലക്കുടിക്കും ആലുവയ്‌ക്കുമിടയില്‍ കുടുങ്ങിയ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി സര്‍വീസ് തുടര്‍ന്നേക്കുമെന്നാണു വിവരം.
രാജധാനി എക്‌സ്‌പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. വടക്കാഞ്ചേരിയില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്നു ഷൊര്‍ണൂര്‍ ഭാഗത്തേക്കു തടസപ്പെട്ട ഗതാഗതം പുനഃസ്‌ഥാപിക്കാനായിട്ടില്ല. ജനശതാബ്‌ദി, വേണാട് എന്നിവ എറണാകുളത്തുനിന്നാവും സര്‍വീസ് ആരംഭിക്കുക.
കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്‌ദി ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിച്ചു. മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്‌പ്രസ് റദ്ദാക്കി. ബുധനാഴ്‌ച പുറപ്പെട്ട പുറപ്പെട്ട മംഗളൂരു -തിരുവനന്തപുരം മലബാര്‍, മംഗളൂരു -തിരുവനന്തപുരം മാവേലി എന്നിവ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിച്ചു
വൈഷ്‌ണോദേവി കത്ര കന്യാകുമാരി ഹിമസാഗര്‍ എക്‌സ്‌പ്രസ് ഈറോഡ് മധുര വഴി തിരിച്ചു വിടും. ആലപ്പുഴ എറണാകുളം പാസഞ്ചര്‍, എറണാകുളം കോട്ടയം പാസഞ്ചര്‍, കോട്ടയം എറണാകുളം പാസഞ്ചര്‍, പാലക്കാട് എറണാകുളം മെമു എന്നിവ റദ്ദാക്കിയിട്ടുണ്ട്.
റദ്ദു ചെയ്‌തവ:
1. ട്രെയിന്‍ നമ്പര്‍ 56361 ഷൊര്‍ണ്ണൂര്‍ എറണാകുളം പാസഞ്ചര്‍
വൈകിയോടുന്നവ:
1. ട്രെയിന്‍ നമ്പര്‍ 12777 ഹൂബ്ലികൊച്ചുവേളി എക്‌സ്‌പ്രസ്.
2. ട്രെയിന്‍ നമ്പര്‍ 12695 ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്.
3. ട്രെയിന്‍ നമ്പര്‍ 16187 കാരയ്‌ക്കല്‍ എറണാകുളം എക്‌സ്‌പ്രസ്.
ഭാഗികമായി റദ്ദു ചെയ്‌തവ:
1. ട്രെയിന്‍ നമ്പര്‍ 12778 കൊച്ചുവേളി ഹൂബ്ലി എക്‌സ്‌പ്രസ് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
2. ട്രെയിന്‍ നമ്പര്‍12696 തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും.
3. ട്രെയിന്‍ നമ്പര്‍ 16188 എറണാകുളം കാരയ്‌ക്കല്‍ എക്‌സ്‌പ്രസ് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും.
4. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്‌പ്രസ്
5. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍
6. തിരുനല്‍വേലി പാലക്കാട് പാലരുവി എക്‌സ്‌പ്രസും ഭാഗികമായി റദ്ദാക്കി.
വഴിതിരിച്ചു വിട്ടവ:
1. ട്രെയിന്‍ നമ്പര്‍ 16381 മുംബൈ കന്യാകുമാരി ജയന്തി എക്‌സപ്രസ്, ഈറോഡ്, ഡിണ്ടിഗല്‍, മധുര വഴി തിരിച്ചുവിട്ടു.
2. ട്രെയിന്‍ നമ്പര്‍ 16526 കെഎസ്‌ആര്‍ ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്‌പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു.
നിയന്ത്രണം ഏര്‍പ്പെടുത്തിയവ:
1. ട്രെയിന്‍ നമ്പര്‍ 16603 മാംഗ്ലൂര്‍ തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്
2. ട്രെയിന്‍ നമ്പര്‍ 16630 മാംഗ്ലൂര്‍ തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസ്
3. ട്രെയിന്‍ നമ്പര്‍ 16341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്.
അങ്കമാലി -ആലുവ റൂട്ടില്‍ വൈകിയോടുന്നവ:
1. ട്രെയിന്‍ നമ്പര്‍ 16344 മധുര തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്.
2. ട്രെയിന്‍ നമ്പര്‍ 12432 ഹസ്‌റത്ത് നിസ്സാമുദ്ദിന്‍ തിരുവനന്തപുരം രാജ്‌ധാനി എക്‌സ്‌പ്രസ്.
3. ട്രെയിന്‍ നമ്പര്‍ 16315 കെഎസ്‌ആര്‍ ബെംഗളൂരു കൊച്ചുവേളി എക്‌സ്‌പ്രസ്.
4. ട്രെയിന്‍ നമ്പര്‍ 12646 ഹസ്‌റത്ത് നിസ്സാമുദ്ദിന്‍ എറണാകുളം മില്ലേനിയം എക്‌സ്‌പ്രസ്.
5. ട്രെയിന്‍ നമ്പര്‍ 12623 ചെന്നൈ തിരുവനന്തപുരം മെയില്‍
(ഇന്നലെ വൈകിട്ടു കിട്ടിയ വിവരം)
from mangalam.com https://ift.tt/2Mxx9TW
via IFTTT
No comments:
Post a Comment