ആലത്തൂര്‍: ചെമ്മണ്ണൂര്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് ചേലക്കാര ശാഖാ മാനേജര്‍ സുനീഷിനെ കബളിപ്പിച്ച് എട്ടരലക്ഷം രൂപ തട്ടിയെടുത്ത ചിലന്തി ജയശ്രീയും കൂട്ടാളിയും പിടിയില്‍. പെരിങ്ങോട്ടുകുറിശ്ശിയിലെ ഒരു സ്ഥാപനത്തില്‍ താന്‍ പണയം വെച്ചിട്ടുള്ള സ്വര്‍ണ്ണം തിരിച്ചെടുത്ത് ചേലക്കരയിലെ സ്ഥാപനത്തില്‍ വെയ്ക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ സ്ഥാപനത്തിലെ ഇടപാടുകാരായ ഗീത, ഷറഫുദീന്‍ എന്നിവരെ കൂട്ടുപിടിച്ചാണ് മാനേജരെ കബളിപ്പിച്ചത്.
ജൂലയ് 30ന് മാനേജര്‍ സുനീഷ്, ഷറഫുദീന്‍, ഗീത എന്നിവര്‍ എട്ടരലക്ഷം രൂപയുമായി ഓട്ടോയില്‍ പെരിങ്ങോട്ടുകുറിശ്ശിയിലെത്തി. ഇവരില്‍ നിന്ന് പണയമിരിക്കുന്ന സ്വര്‍ണ്ണമെടുക്കാന്‍ പണം കൈപ്പറ്റിയ ജയശ്രീ സുജിത് ചന്ദ്രന്‍ എന്ന സഹായിക്കൊപ്പം കാറില്‍കയറി രക്ഷപ്പെട്ടു. ചതിയില്‍പ്പെട്ട മാനേജര്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി. പിറ്റേന്നു തന്നെ ഷറഫുദീനേയും ഗീതയേയും പോലീസ് അറസ്റ്റ് ചെയ്തു. ജയശ്രീയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍ സഹായി സുജിത് എന്നിവരും പിടിയിലായി. പക്ഷേ ജയശ്രീ ഒളിവിലായിരുന്നു.
പിന്നീട് മുതലമട, നെന്മാറ എന്നിവിടങ്ങളില്‍ തട്ടിപ്പ് നടത്താന്‍ ജയശ്രീ ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നു. ഇതോടെ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് രണ്ടു സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തില്‍ സേലം വില്ലുപുരത്തെ ഫ്‌ലാറ്റില്‍ നിന്ന് ജയശ്രീയെയും സഹായിയായ രതീഷിനെയും പിടികൂടുകയായിരുന്നു. രതീഷ് വിവിധ കേസുകളില്‍ പ്രതിയാണ്.
from mangalam.com https://ift.tt/2MQttJZ
via IFTTT
No comments:
Post a Comment