ഗുവാഹത്തി: പശുവിനെ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ച് നാലംഗ സംഘത്തിനു നേര്‍ക്ക് ജനക്കൂട്ടത്തിന്റെ ആക്രമണം. മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അസമിലെ ബിസ്‌വനാഥ് ജില്ലയിലെ ദിപ്ലന്‍ഗ തേയില എസ്‌റ്റേറ്റിലാണ് സംഭവം.
ഒരു ടെംപോയില്‍ പശുക്കളുമായി പോയ സംഘത്തെ പുലര്‍ച്ചെ നാലു മണിയോടെ ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ പക്കല്‍ മോഷ്ടിച്ച കന്നുകാലികള്‍ ഉണ്ടെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. ഇവരുടെ വാഹനത്തില്‍ നിന്ന് മോഷ്ടിച്ച രണ്ടു പശുക്കളെ കണ്ടെത്തിയെന്നു പോലീസും പറയുന്നു.
ആള്‍ക്കൂട്ടത്തെ കണ്ട് വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. 20 ഓളം വരുന്ന സംഘം വടികളും മറ്റുംകൊണ്ട് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അടികൊണ്ട് വീഴുമ്പോഴും കൂപ്പുകൈകളുമായി ജീവനുവേണ്ടി ഇവര്‍ യാചിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.
അതേസമയം, തങ്ങള്‍ എസ്‌റ്റേറ്റില്‍ നിന്നും പന്നികളെ വാങ്ങാന്‍ പോയതാണെന്നും പശുക്കടത്തുകാര്‍ അല്ലെന്നും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ പ്രതികരിച്ചു. എന്നാല്‍ ഇവര്‍ പശുവിനെ മോഷ്ടിച്ചവര്‍ ആണെന്നും ഇവരില്‍ നിന്ന് രണ്ടു പശുക്കളെ കണ്ടെത്തിയിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇവര്‍ പന്നിയെ വാങ്ങാന്‍ എത്തിയവരാണെന്നതിന് തെളിവില്ല. ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.
from mangalam.com https://ift.tt/2KXmwFh
via IFTTT
No comments:
Post a Comment