കണ്ണൂര്‍: അമ്പായത്തോട് വനത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു മലയുടെ ഒരു ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞു താണു. രാവിലെ പതിനൊന്നേ മുക്കാലോടെ നടന്ന സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മലയിടിഞ്ഞ് മണ്ണ് മൂടിയതിനെ തുടര്‍ന്ന് താഴെ ഒഴുകിയിരുന്ന പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. പുഴ വഴിമാറിയൊഴുകുമെന്ന ഭയത്തെ തുടര്‍ന്ന് ആള്‍ക്കാരോട് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
മല ഇടിഞ്ഞുതാഴ്ന്നതോടെ ഇവിടേയ്ക്കുള്ള മലയോര പാതയുടെ റോഡിന്റെ പകുതി തകര്‍ന്നു. മരങ്ങള്‍ കൂട്ടത്തോടെ പിഴുതെറിയപ്പെട്ടു. വൻപാറക്കല്ലുകളും മണ്ണും താഴത്തെ നദിയിലേക്കാണ് വീണത്. ഇത് കുറച്ച് നേരത്തേക്ക് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. നദി ഗതിമാറി ജനവാസ മേഖലയിലേക്ക് പോകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തടസ്സം മാറിയിട്ടുണ്ട്. ജനവാസമേഖലയല്ലാത്തതിനാൽ ആൾനാശം ഉണ്ടായില്ല.
അതേസമയം ഇപ്പോഴും മല ഇടിയുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തുകയാണ്. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് ഉപ്പുതറ ഭാഗത്ത് ചപ്പാത്ത് പാലത്തിന് സമീപ പ്രദേശങ്ങളിലെ കടകളും വീടുകളും ഒഴുക്കില്‍ തകര്‍ന്നു വീണു. ചപ്പാത്ത് പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്പുറത്ത് പ്രദേശത്തുള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുതിയതായി പാലം നിര്‍മ്മിച്ച ശേഷം ആദ്യമായാണ് വെള്ളം കയറുന്നത്. വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിയിട്ടുണ്ട്.
മുന്‍കരുതല്‍ എന്ന നിലയില്‍ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള തകരാറിലാണ്. 280 -300 കുടുംബങ്ങളിലെ ആയിരത്തിലധികം പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. സൈഡിലെ വീടും കെട്ടിടങ്ങളും തകര്‍ന്നു. പല കെട്ടിടങ്ങളും ഏതു സമയത്തും നിലംപൊത്താമെന്ന സ്ഥിതിയുണ്ട്. ഇടുക്കി ജില്ലയില്‍ 17 പാലങ്ങളാണ് പ്രളയത്തില്‍ തകര്‍ന്നിരിക്കുന്നത്.
from mangalam.com https://ift.tt/2MQUa1l
via IFTTT
No comments:
Post a Comment