ന്യൂഡല്‍ഹി: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. വ്യാഴാഴ്ച രാവിലെ രൂപയുടെ മൂല്യം 43 പൈസ കുറഞ്ഞ് 70.32 എന്ന നിരക്കില്‍ എത്തി. ഏഷ്യന്‍ കറന്‍സികള്‍ക്കു മേല്‍ ഡോളര്‍ ആധിപത്യം നേടിയതാണ് രൂപയ്ക്കും തിരിച്ചടിയായത്.
മറ്റ് രാജ്യങ്ങളുടെ കറന്‍സികളും മൂല്യത്തകര്‍ച്ച നേരിടുകയാണെന്നും അതിനാല്‍ ഇന്ത്യന്‍ രൂപ ഡോളറിന് 80 എന്ന നിരക്കില്‍ എത്തിയാലും ആശങ്കപ്പെടാനില്ലെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയുടെ വിദേശ വിനിമയം സുരക്ഷിതമാണെന്നും കറന്‍സി വിപണിയിലെ മൂല്യശോഷണമുണ്ടാകുന്ന ഏതൊരു അവസ്ഥയും മറികടക്കാന്‍ ആര്‍.ബി.ഐയ്ക്ക് കഴിയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പ്രതികരിച്ചു.
രൂപയ്ക്ക് നേരിടുന്ന തിരിച്ചടി വൈദേശിക കാരണങ്ങളാല്‍ ആണെന്നും അത് നേരിടാന്‍ കൂടുതല്‍ ഡോളര്‍ ആര്‍.ബി.ഐ വിറ്റഴിക്കേണ്ട കാര്യമില്ലെന്നും ധനമന്ത്രാലയത്തെ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. നിലവില്‍ വിപണിയില്‍ ഇടപെടാന്‍ ആര്‍.ബി.ഐ 23 ബില്യണ്‍ ഡോളര്‍ ചെലവഴിഞ്ഞുകഴിഞ്ഞു.
രൂപയുടെ മൂല്യത്തകര്‍ച്ച കയറ്റുമതിക്ക് ഗുണകരമാണെങ്കിലും കോര്‍പറേറ്റ് മേഖലയ്ക്ക് ദോഷം ചെയ്യും. അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് കൂടുതല്‍ തുക മുടക്കേണ്ടിവരുന്നതിനാലാണിത്.
from mangalam.com https://ift.tt/2PdPeVx
via IFTTT
No comments:
Post a Comment