തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗകുടുംബത്തെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പോലീസ് തയ്യാറാക്കിയ പതിനഞ്ചുപേരുടെ പട്ടികയില്‍പെട്ടയാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മന്ത്രവാദത്തിനായി കൃഷ്ണനുമായി ബന്ധമുള്ള നെടുങ്കണ്ടം സ്വദേശിയാണ് കസ്റ്റഡിയിലായത്. മന്ത്രവാദത്തിനായി ഇയാള്‍ പലപ്പോഴും കൃഷ്ണന്റെ വീട്ടില്‍ എത്തിയിരുന്നു. ഇയാളെ കാളിയാര്‍ സ്റ്റേഷനില്‍ എത്തിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.
അതേസമയം, കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്. മകളുടെ വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന സ്വര്‍ണം കാണാനില്ലെന്നും മകളുടെ മുക്കുത്തി മാത്രമാണ് പോലീസ് കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് എത്തിയപ്പോള്‍ കൃഷ്ണന്റെ ഭാര്യ സുശീല ഈ ആഭരണങ്ങള്‍ കാണിച്ചിരുന്നതായി ഇവരുടെ സഹോദരി ഓമന പറഞ്ഞിരുന്നു. ആഭരണങ്ങള്‍ അണിയുന്ന ശീലം സുശീലയ്ക്കും മകള്‍ ആര്‍ഷയ്ക്കുമുണ്ടായിരുന്നു. ഈ ആഭരണങ്ങള്‍ കൊലയാളികള്‍ മോഷ്ടിച്ചിരിക്കാമെന്നാണ് കരുതുന്നത്.
എന്നാല്‍ മോഷണശ്രമത്തിനിടെയാണോ കൊലപാതകമെന്ന് പറയാന്‍ കഴിയില്ലെന്നാണ് പോലീസ്. മോഷണമാണ് ലക്ഷ്യമെങ്കില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമുടേണ്ട കാര്യമില്ല. കൊലയാളികളില്‍ നിന്ന് ശ്രദ്ധതിരിക്കാനായിരിക്കാം ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നും സംശയമുണ്ട്. കൃഷ്ണന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന പതിനഞ്ചു പേരെയാണ് പോലീസ് നിരീക്ഷിച്ചുവരുന്നത്. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദ പൂജകള്‍ നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നമാണോ കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
ബുനാഴ്ചയാണ് കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വാര്‍ത്ത പുറംലോകമറിഞ്ഞത്. കൃഷ്ണ, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനു പുറകുവശത്തെ കുഴിയില്‍ മൂടിയനിലയിലായിരുന്നു മൃതദേഹങ്ങള്‍. വീടിനുള്ളില്‍ രക്തക്കറയും വീടിനു പരസരത്തുനിന്ന് ചുറ്റികയും കത്തിയും കണ്ടെടുത്തിരുന്നു.
from mangalam.com https://ift.tt/2vd05qF
via IFTTT
No comments:
Post a Comment