തിരുവനന്തപുരം: ജോലി വാഗ്ദാനം നല്‍കി കോന്നി സ്വദേശിയായ യുവതിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയ കേസില്‍ എസ്.ഐക്ക് സസ്പെന്‍ഷന്‍. തൃശൂര്‍ ആംഡ് ബറ്റാലിയന്‍ റിസര്‍വ് ക്യാമ്പിലെ ഇന്‍സ്പെക്ടര്‍ കരകുളം സ്വദേശി ഷിജോ ശാസ്ത്രിയെയാണ് ഡി.ജി.പി. സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫംഗം എന്ന വ്യാജേനയാണ് ഇയാള്‍ യുവതിയെ സമീപിച്ചത്.
പ്രതിപക്ഷ നേതാവിനോടൊപ്പമുള്ള ഫോട്ടോ കാട്ടി ജോലി വാഗ്ദാനം ചെയ്താണ് ഇവരില്‍ നിന്ന് രൂപ തട്ടിയെടുത്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ ബറ്റാലിയന്‍ ഡി.ഐ.ജി. ഷെഫിന്‍ അഹമ്മദിനെ ഡി.ജി.പി. ചുമതലപ്പെടുത്തി. ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പില്‍ മുമ്പ് പോലീസ് കോണ്‍സ്റ്റബിളായിരുന്ന
ഷിജോക്ക് അടുത്തിടെയാണ് ഇന്‍സ്പെക്ടര്‍ സെലക്ഷനായി തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഇയാള്‍ക്കെതിരെ കോന്നി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.
from mangalam.com https://ift.tt/2ACHsBt
via IFTTT
No comments:
Post a Comment