ആലപ്പുഴ: സ്വന്തം ഫേസ്ബുക്കില്‍ നിറയുന്ന അനുശോചന കുറിപ്പുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ യുവാവ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മരണവാര്‍ത്ത വന്നതോടെ ആലപ്പുഴ സ്വദേശിയായ ജവഹറാണ് കുഴപ്പത്തിലായത്. കീകീ ചലഞ്ച് എന്ന സാഹസിക പ്രകടനത്തിനെതിരെ ജയ്പൂര്‍ പൊലീസ് നടത്തിയ ബോധവല്‍ക്കരണമാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണം. ഓടുന്ന കാറില്‍ നിന്ന് ചാടി നൃത്തം ചെയ്ത്(കീകീ ചലഞ്ച്) മരണമടഞ്ഞ യുവാവെന്ന തലക്കെട്ടോടെ ജയ്പൂര്‍ പൊലീസിന്റെ വെബ്സൈറ്റിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.
ആദ്യമൊക്കെ തമാശയായി കരുതിയെങ്കിലും നിലയ്ക്കാത്ത ഫോണ്‍വിളി വീട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ജവഹറിന്റെ ഫോണിലേയ്ക്ക് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍വിളി പ്രവാഹമാണ്. എല്ലാവരോടും താന്‍ ജീവനോടെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞ് ജവഹര്‍ മടുത്തു. തുടര്‍ന്ന് ഫെയ്സ്ബുക്ക് പേജ് അനുശോചന സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞു. ഒടുവില്‍ സുഹൃത്തുക്കളുടെ ഫോണ്‍വിളി വന്നപ്പോഴാണ് ജവഹര്‍ കാര്യമറിയുന്നത്. ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട് വിളിക്കുന്നവരോട് താന്‍ താന്‍ ജീവനോടെ ഇരിക്കുന്നുണ്ടെന്ന് മാത്രമാണ് ഈ യുവാവിന് പറയാനുള്ളത്.
from mangalam.com https://ift.tt/2n5xtep
via IFTTT
No comments:
Post a Comment