മുംബൈ: 34 കോടിയുടെ ജി.എസ്.ടി വെട്ടിപ്പമായി ബന്ധപ്പെട്ട് 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സംവിധായകനും വിആര്‍ജി ഡിജിറ്റല്‍ കോര്‍പ് ലിമിറ്റഡ് ഉടമയുമായ വിജയ് രത്‌നകുമാര്‍ ഗുട്ടെയെ അറസ്റ്റു ചെയ്തു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സ് (ഡിജിജിഎസ്ടിഐ) ആണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി 14 വരെ റിമാന്‍ഡ് ചെയ്തു.
ഹൊറിസോന്‍ ഔട്ട്‌സോഴ്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും ആമേഷന്‍, മാന്‍പവര്‍ സേവനങ്ങള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 34 കോടിയുടെ ജി.എസ്.ടി അടക്കമുള്ള വ്യാജ വിവരങ്ങള്‍ നല്‍കിയെന്നാണ് കേസ്. 170 കോടിയുടെ ജി.എസ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കമ്പനിയാണ് ഹൊറിസോണ്‍ ഓട്ട്‌സോഴ്‌സ് സൊല്യൂഷന്‍സ്.
2017 ജൂലായ് മുതല്‍ വ്യാജരേഖ സമര്‍പ്പിച്ച് സര്‍ക്കാരില്‍ നിന്നും 28 കോടിയുടെ ക്യാഷ് റിഫണ്ട് നേടിയെന്നാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സിജിഎസ്ടി ആക്ട് സെക്ഷന്‍ 132(1)(സി) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പഞ്ചാസാര മില്‍ ഉടമയും 2014ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനര്‍ത്ഥിയുമായ രത്‌നകുമാര്‍ ഗുട്ടെയുടെ മകനാണ് വിജയ്. ഗുട്ടെയുടെ വിവിധ കമ്പനികളു പേരില്‍ 5,500 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പു കേസുകളുമുണ്ട്. 22 ഓളം വ്യാജ കമ്പനികള്‍ സൃഷ്ടിച്ച് 26,000 ഓളം കര്‍ഷകരേയും ഏതാനും ബാങ്കുകളെയും ഇയാള്‍ വഞ്ചിച്ചുവെന്നാണ് കേസ്.
from mangalam.com https://ift.tt/2vub2mY
via IFTTT
No comments:
Post a Comment