ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ഇടപെടുമെന്ന് നിയുക്ത പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കശ്മീര്‍ അതിര്‍ത്തിയില്‍ 600 ഓളം ഭീകരര്‍ നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെയാണ് അതിര്‍ത്തി കടക്കാനിരിക്കുന്നതെന്നും ഇതില്‍ ചിലര്‍ സൈനീകരാണെന്നും റിപ്പോര്‍ട്ട്.
പത്താന്‍കോട്ടിന് തിരിച്ചടിയായി ഭീകരവാദ സങ്കേതങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാക് അധീന കശ്്മിരില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തെ ലക്ഷ്യം വയ്ക്കുന്നത്.
കശ്മീരിലെ കേരന്‍ മെഖലയിലാണ് ഏറ്റവുമധികം ഭീകരര്‍ നുഴഞ്ഞുകയറുന്നത്. 117 പേരാണ് ഇവിടെ നിന്നും മാത്രം കടക്കാനിരിക്കുന്നത്. തുടര്‍ന്ന് ഗുരേസ് മേഖലയില്‍ നിന്നും 67 ഭീകരരും, മാച്ചില്‍ സെക്ടറില്‍ നിന്നും 96 ഭീകരരും , തങ്ക്ധറില്‍ നിന്നും 79 ഭീകരരും, ഉറിയില്‍ നിന്നും 26 ഭീകരരും, റാംപൂരില്‍ നിന്നും 26 ഭീകരരും, പൂഞ്ത് മേഖലയില്‍ നിന്നും 43 ഭീകരരും, കൃഷ്ണഗഢിയില്‍ നിന്നും 21ും ഭീമര്‍ ഗല്ലിയില്‍ നിന്നും 40 ഭീകരരും നൗഷേര സെക്ടറില്‍ നിന്നും ആറു ഭീകരരുമാണ് നുഴഞ്ഞുകയറുന്നതിന് സമയം നോക്കി ഇരിക്കുന്നത്.
ഇന്ത്യ ഒരു അടി മുന്നില്‍ വച്ചാല്‍ തങ്ങള്‍ രണ്ട് അടി മുന്നോട്ട് വയ്ക്കും. എന്നാല്‍ പ്രശ്‌നം എന്താണെന്നാല്‍ ഒരു തുടക്കം കിട്ടണമെന്നും 65കാരനായ ഖാന്‍ വിജയത്തിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഈ വര്‍ഷം ജൂലൈ 22 വരെ 110 ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട് കഴിഞ്ഞ വര്‍ഷം 213 പേരെ വധിച്ചതായും കണക്കുകള്‍ പറയുന്നു. 2016ലും 15ലും ഇത് 150ഉം 108ും ഭീകരവാദികളെയും സുരക്ഷാസേന വധിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2vvbyRN
via IFTTT
No comments:
Post a Comment