കാര്‍വാര്‍: ഭാര്യ മരിച്ചതിനെ തുടര്‍ന്ന് അഞ്ചു ദിവസം വെള്ളം പോലും കിട്ടാതെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് ഭര്‍ത്താവും ഒടുവില്‍ മരണത്തിന് കീഴടങ്ങി. കര്‍ണാടകയില്‍ നടന്ന സംഭവത്തില്‍ കാര്‍വാര്‍ ടൗണ്‍ കെഎച്ച്ബി കോളനി നിവാസി അനന്ത് കോല്‍ക്കര്‍ എന്ന 60 കാരനും ഭാര്യ 55 കാരി ഗിരിജയുമാണ് മരണത്തിന് കീഴടങ്ങിയത്. ശരീരം തളര്‍ന്ന കോല്‍ക്കര്‍ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ കിടപ്പിലായിരുന്നു. ഒരാഴ്ചയോളം ഇവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് ഗിരിജയുടെ സഹോദരനാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്.
വീട് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ഇരുവരും മരിച്ചത് ആരുമറിഞ്ഞില്ല. വീട്ടില്‍ ഗിരിജയുടെ്യോ കോല്‍ക്കറിന്റെയോ അനക്കം കാണാതെ വന്നതോടെ സഹോദരന്‍ സുബ്രഹ്മണ്യ അന്വേഷിച്ച് എത്തുകയായിരുന്നു. വീടിന് മുകളില്‍ കയറി ആസ്ബറ്റോസ് ഷീറ്റിനിടയിലൂടെ നോക്കിയ സുബ്രഹ്മണ്യന്‍ അനന്ത് കോല്‍ക്കര്‍ കട്ടിലിലും ഗിരിജ സമീപത്തെ കസേരയില്‍ ചാരിയിരിക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. വിളിച്ചെങ്കിലും പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നു സംശയം തോന്നിയ സുബ്രഹ്മണ്യന്‍ നാട്ടുകാരെയും പോലീസിനെയും വിളിച്ചു വരുത്തി. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു.
ഗിരിജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭക്ഷണവും മരുന്നും കിട്ടാടെ ഗുരുതരാവസ്ഥയില്‍ ആയ അനന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവില്‍ മരണമടയുകയായിരുന്നു. 2016 ല്‍ അപകടത്തില്‍ കാലിന് പരിക്കേറ്റ അനന്തിന് എഴൂന്നേറ്റ് നടക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനിടെ പക്ഷാഘാതവും ഉണ്ടായതിനാല്‍ എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഗിരിജ അയല്‍പക്കത്തെ വീടുകളില്‍ അടുക്കള പണിക്കും മറ്റും പോയി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഇവര്‍ ജീവിച്ചിരുന്നത്.
from mangalam.com https://ift.tt/2Lp6J31
via IFTTT
No comments:
Post a Comment