കൊച്ചി: ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ നിയമനിര്‍മ്മാണം വേണമെന്ന സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ കാമ്പസ് രാഷ്ട്രീയ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കാമ്പസ് രാഷ്ട്രീയത്തിലൂടെ ഇനിയൊരു ജീവന്‍ നഷ്ടമാകരുതെന്ന് വിലയിരുത്തിയ കോടതി അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് വിലയിരുത്തി.
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ക്യാമ്പസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാത്രമുള്ളതാണ് എന്ന് ധരിക്കരുതെന്നും കോടതി പറഞ്ഞു. ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 2001 ലെ വിധിക്കു ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് ചോദിച്ച കോടതി കലാലയ രാഷ്‌ക്രീയം സംബന്ധിച്ച ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും പറഞ്ഞു.
കലാലയ രാഷ്ട്രീയത്തില്‍ പ്രത്യേകമായി മാര്‍ഗ്ഗനിര്‍ദേശം തയ്യാറാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറുപടിക്കായി സര്‍ക്കാര്‍ മൂന്ന് മാസത്തെ സമയം ചോദിച്ചിരിക്കുകയാണ്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസുകളിലെ രാഷ്ര്ടീയ പ്രവര്‍ത്തനം നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ്.
കലാലയ രാഷ്രീയത്തിനു നിയന്ത്രണം ഏര്‍പ്പെടിത്തുന്നത് സംബന്ധിച്ചു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്നു 2004 ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയന്നും. അതുകൊണ്ട് മഹാരാജാസ് സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
from mangalam.com https://ift.tt/2usofgt
via IFTTT
No comments:
Post a Comment