റാഞ്ചി: മനുഷ്യക്കടത്തിനെതിരെ സമൂഹത്തില്‍ പ്രചാരണം നടത്തിവന്നിരുന്ന അഞ്ച് യുവതികളെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയില്‍ ഈ ആഴ്ച ആദ്യമാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘമാണ് യുവതികളെ തട്ടിക്കൊണ്ടുപോയത്. പീഡന രംഗങ്ങള്‍ ചിത്രീകരിച്ച ഇവര്‍ സംഭവം പുറത്തുപറഞ്ഞാല്‍ അവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ജാര്‍ഖണ്ഡിലെ ആദിവാസി ഗോത്ര മേഖലകളില്‍ സജീവമായ 'പതല്‍ഗഡി' എന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം അംഗീകരിക്കാത്ത ഈ വിഭാഗം തങ്ങളുടെ ഗോത്രസഭയ്ക്ക് മാത്രമാണ് അധികാരമെന്ന വിശ്വസിക്കുന്ന കൂട്ടരാണ്.
മനുഷ്യക്കടത്തിനെതിരെ തെരുവ് നാടകങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് യുവതികള്‍. വിവാഹിതയായ ഒരു യുവതിും നാല് പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആര്‍.എസി മിഷന്‍ സ്‌കൂളില്‍ നാടകം അവതരിപ്പിക്കുന്നതിനിടെയാണ് അക്രമി സംഘം ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ഡിഐജി എ.വി ഹോംകര്‍ പറഞ്ഞു.
കാറിനുള്ളിലേക്ക് ബലമായി വലിച്ചുകയറ്റിയ ഇവരെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം അക്രമികള്‍ ഇവരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സന്നദ്ധ സംഘടനയിലെ അംഗങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ അക്രമികള്‍ ഉപദ്രവിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.
അക്രമികളെ പിടികൂടാന്‍ മൂന്ന് സംഘങ്ങളായി തെരച്ചില്‍ ആരംഭിച്ചതായും പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. സംശയിക്കുന്ന ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, കൊചാങ് ആര്‍.സി പള്ളിയിലെ വൈദികന്‍ ഇതുസംബന്ധിച്ച് ആദ്യം ലോക്കല്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. ഉയര്‍ന്ന പോലീസ് അധികാരികളെ കണ്ട് പരാതിപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും പറയുന്നു.
from mangalam.com https://ift.tt/2yx34yb
via IFTTT
No comments:
Post a Comment