പത്തനംതിട്ട: ജെസന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച അനേവഷണത്തിന്റെ ഭാഗമായി പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ ഇന്നു വീണ്ടും പരിശോധന നടത്തുമെന്ന് സൂചന. ആക്ഷന്‍ കൗണ്‍സില്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പും ഇന്നലേയും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇന്ന് വീണ്ടും ഇവിടെയെത്തി പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ജെസ്‌നയെ അപായപ്പെടുത്തി ദൃശ്യം സിനിമ മാതൃകയില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന വിവരം വിവരപ്പെട്ടിയില്‍ നിന്നാണ് പോലീസിന് ലഭിക്കുന്നത്. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി കോളേജ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളിലൊന്നിന്റെ നിര്‍മ്മാണ കരാര്‍ ജെസ്‌നയുടെ പിതാവ് ജെയിംസിനായിരുന്നു. ഈ വീടിന്റെ നിര്‍മ്മാണം 2017 ജൂലൈയില്‍ ആരംഭിച്ചുവെങ്കിലും പകുതിഘട്ടത്തില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പെട്ടെന്ന് മതിയായ കാരണങ്ങള്‍ ഇല്ലാതെ ജനുവരിയില്‍ പണി നിര്‍ത്തിവെച്ചതും പോലീസിന് സംശയത്തിന് ഇടനല്‍കി.
രണ്ടു മുറികളും, സ്വീകരണമുറിയും അടുക്കളയുമുള്ള വീടാണ് നിര്‍മ്മിക്കുന്നത്. രണ്ടു മുറികളുശട തറകളില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്നുവെങ്കിലും ബാക്കിഭാഗത്ത് പുല്ല് ഇല്ലാത്തതും സംശയത്തിന് ഇടനല്‍കി. പോലീസ് ഇവിടെയുള്ള മണ്ണുകുഴിച്ചു നോക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സ്ഥലത്തെത്തി പുല്ല് വെട്ടിത്തെളിച്ചതാണെന്നാണു വീട്ടുടമയുടെ വിശദീകരണം.
from mangalam.com https://ift.tt/2lsLQZv
via IFTTT
No comments:
Post a Comment