ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു പോലീസുകാരന് വീരമൃത്യൂ. രണ്ട് തീവ്രവാദികളെ വധിച്ചു. നാല് സുരക്ഷാസേനാംഗങ്ങള്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു. ദക്ഷിണ കശ്മീരിലെ നൗഷെരയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒരു വീട്ടില്‍ നാലോളം തീരവവാദികള്‍ ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന ഇവിടെ പരിശോധനയ്ക്ക് എത്തുകയായിരുന്നുവെന്ന് ഡിജിപി എസ്.പി വൈദ് അറിയിച്ചു.
പ്രദേശത്ത് പോലീസും സൈന്യവും പരിശോധന നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ജനക്കൂട്ടം സേനയ്ക്ക് നേരെ കല്ലേറു നടത്തി. ഭീകരരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു ഇത്. ഇതേതുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ അനന്തനാഗിലും ശ്രീനഗറിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തില്‍ ആയശേഷം നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. കഴിഞ്ഞ ദിവസം ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു.
from mangalam.com https://ift.tt/2yxM8aT
via IFTTT
No comments:
Post a Comment