പാറ്റ്‌ന: തോട്ടത്തില്‍ നിന്നും മാങ്ങ പറിച്ചതിന് 10 വയസ്സുകാരനെ വെടിവച്ച കൊന്നു. വ്യാഴാഴ്ച ബീഹാറിലെ കഗാരീയയിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ തലയ്ക്കാണ് തോട്ടമുടമയുടെ വെടിയുണ്ട തുളച്ച് കയറിയത്.
കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് കുട്ടി തോട്ടത്തില്‍ കയറുകയും മാങ്ങാ പറിക്കുകയും ചെയ്തു. ഇതുകണ്ട തോട്ടം ഉടമ ആക്രോശിച്ച് വരികയും വെടിയുതിര്‍ക്കുകയും ആയിരുന്നു. എന്നാല്‍ തലയ്ക്ക് തന്നെ വെടിയേറ്റ കുട്ടി അപ്പോള്‍ തന്നെ താഴെ വീണ് മരിക്കുകയും ചെയ്തു. കുട്ടിയെ വെടിവച്ച് കൊന്നതിന് ശേഷം തോട്ടം ഉടമ രക്ഷപെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോട്ടം ഉടമയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. പോലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2lsyLiY
via IFTTT
No comments:
Post a Comment