ബംഗുളൂരു : നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബംഗുളൂരുവിലാണ് ജനിച്ച് രണ്ടു മണിക്കൂറുകള്‍ മാത്രമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ വൃത്തിയാക്കിയിരുന്നില്ല.
പ്ലാസ്റ്റിക് ബാഗിലും പിന്നീട് ബേബി ടവ്വലിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കരച്ചില്‍കേട്ട് എത്തിയ സമീപവാസിയായ സുധ എന്ന 47 കാരിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ നാലു മണിയോടെ കേട്ട കരച്ചില്‍ പൂച്ചയുടേതാകുമെന്നു കരുതി വീണ്ടും കിടന്നുവെങ്കിലും കരച്ചില്‍ നിലക്കാതെ ആയതോടെ മകനുമായി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു.
വീടിന് മുന്നിലായി ബേബി ടവ്വലിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ ഒരു പൊതിക്കെട്ട് കിടക്കുന്നതായാണ് കണ്ടത്. തുറന്നപ്പോള്‍ അതില്‍ വീണ്ടും പ്ലാസ്റ്റിക് ബാഗ്. അതിനുള്ളിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. അപ്പോള്‍ തന്നെ വീട്ടമ്മ അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിച്ചു. പോലീസാണ് ശിശുവിനെ ബംഗുളൂരുവിലെ സിയോണ്‍ ആശുപ്രതിയില്‍ എത്തിച്ചത്.
from mangalam.com https://ift.tt/2lvf8a1
via IFTTT
No comments:
Post a Comment