ജലന്ദര്‍: ട്രാവല്‍ ഏജന്റിന്റെ ചതിയില്‍പ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. രജന്‍ സിങ് എന്ന 30കാരനാണ് രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിലും ചതിക്കപ്പെട്ടതോടെ തൂങ്ങി മരിച്ചത്. അമേരിക്കയില്‍ ജോലി എന്നു പറഞ്ഞ് വിശ്വസിപ്പിച്ച ട്രാവല്‍ ഏജന്റ് റഷ്യയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കടം വാങ്ങി 13 ലക്ഷം രൂപ ഏജന്റിന് നല്‍കുകയും ചെയ്തിരുന്നു.
അമേരിക്കയില്‍ എല്ലാം റെഡിയാണെന്ന് പറഞ്ഞ ഏജന്റ് പിന്നീട് ആദ്യം റഷ്യയില്‍ ചെല്ലണമെന്നും ആദ്യത്തെ മൂന്നു മാസം അവിടെ നിന്ന ശേഷം അമേരിക്കയിലേയ്ക്ക് പോകാനാകുമെന്നും പറഞ്ഞു. റഷ്യയിലെത്തിയ രജന്‍ മൂന്ന് മാസം മോസ്‌കോയില്‍ ചിലവഴിച്ചെങ്കിലും മറ്റു നീക്കങ്ങളൊന്നുമുണ്ടായില്ല. ഇതോടെ നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യ പ്രേരണ, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി ഏജന്റിനെതിരെ കേസെടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/2KjK6jq
via IFTTT
No comments:
Post a Comment