ജെസ്‌നയുടെ തിരോധാനം: പാര്‍ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം, അന്വേഷണസംഘം വീണ്ടും മലപ്പുറത്ത് - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

ജെസ്‌നയുടെ തിരോധാനം: പാര്‍ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം, അന്വേഷണസംഘം വീണ്ടും മലപ്പുറത്ത്

മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനു വേണ്ടിയുള്ള അന്വേഷണസംഘം ഇന്നു വീണ്ടും മലപ്പുറത്ത്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജെസ്‌ന എത്തിയിരുന്നുവെന്ന വിവരത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം മലപ്പുറത്ത് എത്തിയിരുന്നു. എന്നാല്‍ പാര്‍ക്കില്‍ കണ്ടെന്ന് പറയുന്ന പെണ്‍കുട്ടിക്ക് ജെസ്‌നയുമായി സാമ്യമില്ലെന്ന് പാര്‍ക്ക് മാനേജര്‍ മൊഴി നല്‍കിയതോടെ ജെസ്‌നയ്ക്കു വേണ്ടിയുള്ള തെളിവ് വീണ്ടും കെട്ടടങ്ങുകയായിരുന്നു.

ജെസ്‌ന വന്നെന്ന് സംശയിച്ച പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം വീണ്ടും പരിശോധിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ജെസ്‌ന പാര്‍ക്കിലെത്തിയിട്ടില്ലെന്നാണ് നിഗമനമെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേഷ് കുമാര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌ക് അന്വേഷണസംഘം ശേഖരിച്ചു. ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി പറഞ്ഞ നാലുപേരുടെ മൊഴിയും ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

കോട്ടക്കുന്നിലെ ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജെസ്‌നയെ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണ സംഘം മലപ്പുറത്ത് എത്തിയത്. മെയ് മൂന്നിനു രാവിലെ 11 മുതല്‍ രാത്രി എട്ടു വരെ ജെസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്.



from mangalam.com https://ift.tt/2KdWLB5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages