മുംബൈ: നഗരത്തിലെ ലോക്കല്‍ ട്രെയിനിലെ എ.സി പണിമുടക്കി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇതോടെയാത്രക്കാര്‍ക്ക് ശ്വാസതടസ്സം നേരിടുകയും ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ട്രെയിനില്‍ എ.സി പണിമുടക്കുന്നത്. രാവിലെ 7.45 ഓടെ ബൊറിവാലിയില്‍ നിന്നും ചര്‍ച്ച് ഗേറ്റിലേക്ക് പോയ ട്രെയിനിലാണ് സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച എ.സി തകരാറിനെ തുടര്‍ന്ന് മുന്നറിയിപ്പ് പോലും നല്‍കാതെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇന്നും തകരാര്‍ ആവര്‍ത്തിക്കുകയായിരുന്നു. പൂര്‍ണ്ണമായും അടച്ചുകെട്ടിയ നിലയിലായിരുന്നു കമ്പാര്‍ട്ട്‌മെന്റ്. ഇതിനുള്ളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ശ്വാസതടസ്സം നേരിട്ട് ട്രെയിനുള്ളില്‍ നില്‍ക്കാന്‍ പോലും കഴിയാതെ വന്നതോടെ യാത്രക്കാര്‍ ചങ്ങല വലിച്ചു. ഇതേതുടര്‍ന്ന് അന്തേരി സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടു.
രോഷാകുലരായ യാത്രക്കാര്‍ സ്‌റ്റേഷനില്‍ റെയില്‍വേ പോലീസുമായും റെയില്‍വേ അധികൃതരുമായും തര്‍ക്കവുമുണ്ടാക്കി. യാത്രക്കാര്‍ തുടര്‍ച്ചയതായി ട്വിറ്ററിലൂടെ പരാതിപ്പെട്ടതോടെ വെസ്‌റ്റേണ്‍ റെയില്‍വേ ഖേദപ്രകടനം നടത്തി. ലോക്കല്‍ ;്രെടയിനിലെ മൂന്നു കോച്ചുകളില്‍ എ.സി തകരാറിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങിയതായും യാത്രക്കാരുടെ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നുമാണ് ട്വീറ്റ്.
2017 ഡിസംബര്‍ 25നാണ് വെസ്‌റ്റേണ്‍ റെയില്‍വേ ആദ്യ എ.സി ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 12 എ.സി സര്‍വീസുകളാണ് ചര്‍ച്ച്‌ഗേറ്റ് -വിരാര്‍ കോറിഡോറില്‍ സര്‍വീസ് നടത്തുന്നത്.
from mangalam.com https://ift.tt/2Ig5eBP
via IFTTT
No comments:
Post a Comment