ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നഗറിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലൈമിക സ്റ്റേറ്റുമായി ബന്ധമുള്ളവര്‍. കശ്മീര്‍ പോലീസ് എസ്.പി. വയിദ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്റ് ചെയ്തത്.
കശ്മീര്‍ താഴ്‌വരയിലെ ഐഎസ് സാന്നിദ്ധ്യം ഗൗരവമായി കാണുന്നുവെന്നും പോലീസ് മാധ്യമത്തോട് വ്യക്തമാക്കി.
Terrorists reportedly affiliated to ISJK.— Shesh Paul Vaid (@spvaid) June 22, 2018
മണിക്കൂറുകള്‍ നീണ്ട വെടിവയ്പ്പിനൊടുവില്‍ രണ്ട് ഭീകരരെ വധിച്ചിക്കുകയും ഒരു പോലീസുകാരന്‍ വീരമൃത്യുവരിക്കുകയും ചെയ്തിരുന്നു. നൗഷാര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെ പരിശോധന നടത്താന്‍ എത്തിയത്. ഇതിനിടയ്ക്ക് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടലിനിടെ ജനം സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഭീകരര്‍ക്ക് രക്ഷപെടുന്നതിനായി അവര്‍ വഴിയൊരുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ച് സമയം സംഘര്‍ഷവും ഉണ്ടായി. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടിലെ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
from mangalam.com https://ift.tt/2JXrTZi
via IFTTT
No comments:
Post a Comment