ഭോപ്പാല്‍: സ്വന്തം കൃഷിഭൂമി മേല്‍ജാതിക്കാര്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച പട്ടികജാതിക്കാരനായ കര്‍ഷകനെ മര്‍ദ്ദിച്ച് അവശനാക്കി പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയിലാണ് സംഭവം. ബെരസിയ മേഖലയിലെ ഘത്‌ഖേദിയിലാണ് സംഭവം. കിഷോരിലാല്‍ ജാതവ് (55) എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് തിരണ്‍ യാദവ്, മകന്‍ പ്രകാശ്, അനന്തരവന്മാരായ ബല്‍ബീര്‍, സഞ്ജു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
2000ല്‍ സര്‍ക്കാര്‍ ജാതവിന്റെ കുടുംബത്തിന് 3.5 ഏക്കര്‍ കൃഷി ഭൂമി നല്‍കിയിരുന്നു. ഇവിടെ ജാതവ് കൃഷി ചെയ്തുവരുന്നതിനിടെയാണ് പ്രദേശത്തെ പ്രമുഖ യാദവ കുടുംബം ഇവരുടെ കൃഷിഭൂമിയില്‍ കണ്ണുവച്ചത്. അടുത്തകാലത്തായി ജാതവിന്റെ കൃഷിഭൂമിയില്‍ കുറച്ച് യാദവ കുടുംബം കയ്യേറുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് നടന്ന റീസര്‍വേയില്‍ യാദവിന്റെ കുടുംബത്തിന്റെ ഭൂമിയാണിതെന്ന് രേഖ നല്‍കി. ഇതോടെയാണ് ഇവിടെ തര്‍ക്കം വന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ യാദവ കുടുംബം ജാതവിന്റെ കൃഷിഭൂമിയില്‍ കയറി ട്രില്ലര്‍ കൊണ്ട് ഉഴുതുന്നത് കണ്ട് ജാതവും ഭാര്യയും അവിടെയെത്തി വഴക്കിട്ടു. അതിനിടെ യാദവര്‍ ജാതവിനെ മര്‍ദ്ദിച്ച് അവശനാക്കി ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജാതവിനെ ബൈരാസിയ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞുവെന്ന് മകന്‍ കൈലാഷ് പോലീസിനോട് പറഞ്ഞു.
സംഭവം അറിഞ്ഞതോടെ ജനക്കൂട്ടം ആശുപത്രിയില്‍ എത്തുകയു അക്രമികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതികളെ പിടികൂടുമെന്ന് പോലീസ് ഉറപ്പ് നല്‍കിയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
from mangalam.com https://ift.tt/2lpnS19
via IFTTT
No comments:
Post a Comment