കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കാര്‍ കയറ്റി കൊന്നു: സുഹൃത്തായ മറ്റൊരു മേജര്‍ ഒളിവില്‍ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കാര്‍ കയറ്റി കൊന്നു: സുഹൃത്തായ മറ്റൊരു മേജര്‍ ഒളിവില്‍

ന്യൂഡല്‍ഹി: ആര്‍മി മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരസേന മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കുടുംബ സുഹൃത്തായ മറ്റൊരു മേജറെയാണ് സംശയിക്കുന്നത്. ഇവര്‍ തമ്മില്‍ കുറച്ചു നാളായി ശത്രുതയിലായിരുന്നു. സംഭവത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്ത് ഇയാള്‍ ഒളിവിലാണ്. കഴുത്തറുത്തു കൊന്ന ശേഷം നിരവധി തവണ കാര്‍ കയറ്റിയിറക്കിയ നിലയിലാണ് ശരീരം.

സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്. ഫിസിയോതെറാപ്പിക്കു വേണ്ടി ഡ്രൈവര്‍ക്കൊപ്പം €ിനിക്കിലേക്ക് പോയതായിരുന്നു ഷൈലജ. ഇവരെ €ിനിക്കില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങി. ചികിത്സ കഴിയേണ്ട സമയം കണക്കാക്കി എത്തിയപ്പോള്‍ മാഡം ഇന്നത്തെ ചികിത്സ അറ്റന്‍ഡ് ചെയ്യാതെ മടങ്ങിപ്പോയെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇതോടെ ഡ്രൈവര്‍ മേജറെ വിവരം അറിയിച്ചു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബ്രാര്‍സ്‌ക്വയര്‍ റോഡില്‍ യുവതിയുടെ ശരീരം കണ്ടെത്തിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മേജറെത്തി ഭാര്യയുടെ ശരീരമാണെന്ന് തിരിച്ചറിയുകയായിരുന്നു.



from mangalam.com https://ift.tt/2K5t09t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages