ഗുജറാത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് സീനിയര്‍ വിദ്യാര്‍ത്ഥി - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ഗുജറാത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് സീനിയര്‍ വിദ്യാര്‍ത്ഥി

വഡോദര: നാടിനെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയ ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ സ്‌കൂളിലെ തന്നെ മുതിര്‍ന്ന് വിദ്യാര്‍ത്ഥിയെന്ന് പോലീസ്.

വെള്ളിയാഴ്ച ഗുജറാത്തിലെ ബാരണ്‍പോരയിലുള്ള സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവ് തദ്വിയെ ശുചിമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 10ലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.

ഇതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ദക്ഷിണഗുജറാത്തിലെ വസതിയില്‍ നിന്നും കൃത്യം നടത്തിയ 17കാരനെ പോലീസ് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തതായി പോലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെല്ലപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാര്‍ഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്‌കൂളിലെ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് നടപടി. പതിനേഴുകാരനായ കുട്ടിക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ മാനസീക നില പരിശോധിക്കുന്നുണ്ട്.

ഒരാഴ്ച്ച മുന്‍പാണ് ദേവ് തദ്വി ഇവിടെ സ്‌കൂളില്‍ ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് ഗുഡ്ഗാവിലെ സ്വകാര്യ സ്‌കൂളില്‍ 11 വയസ്സുകാരനും സമാനമായി സ്‌കുള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യം സ്‌കൂള്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തില്‍ സ്്കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂളിന് അവധി ലഭിക്കുന്നതിനായാണ് കൃത്യം നടത്തിയത്.



from mangalam.com https://ift.tt/2KgfzQ3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages