വാളയാര്‍: ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടികൂടി. ഇത്തരത്തില്‍ രാസവസ്തു കലര്‍ത്തിയ നാല് ടണ്‍ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.
ഇവര്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്റെ അംശം കണ്ടെത്തിയുരുന്നു. ഇതിനേത്തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി മത്സ്യം കാക്കനാട്ടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്.
കേരളത്തില്‍ ട്രോളിങ്ങ് നിരോധനത്തിന്റെ ഭാഗമായി രണ്ട് ആഴ്ചകളായി പരിശോധന നടത്തിയിരുന്നു. വാളയാറില്‍ നിന്നും മാത്രം 45 വാഹനങ്ങില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
വാളയാറിന് പുറമെ കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 14,000 കിലോ മീന്‍ രാസവസ്തു കലര്‍ത്തിയതിനെത്തുടര്‍ന്ന് പിടിച്ചിരുന്നു. കര്‍ശനമായ നടപടിയെടുക്കുമെന്ന് മന്ത്രി കെകെ ഷൈലജ അറിയിച്ചു.
from mangalam.com https://ift.tt/2IlsFtB
via IFTTT
No comments:
Post a Comment