എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ശ്രീധരന്‍ പിള്ള - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 November 2018

എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ശ്രീധരന്‍ പിള്ള

ഡല്‍ഹി : ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് കേരളാ പോലീസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സുരേന്ദ്രനെതിരെ ശക്തമായ ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. എസ്.പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.

കേരളത്തില്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. 50 കൊല്ലത്തോളമായി ശബരിമലയെ തകര്‍ക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

യുവതീ പ്രവേശനത്തിന് എതിരായ സമരമല്ല ബി.ജെ.പി നടത്തുന്നത്. യുവതീ പ്രവേശനത്തെ ഭക്തജനങ്ങള്‍ എതിര്‍ക്കുന്നു. ആ ഭക്തജനങ്ങള്‍ക്ക് പിന്തുന നല്‍കുക മാത്രമാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. യുവതീപ്രവേശനത്തിലെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2Tzoukz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages