മുംബൈ: ആയിരങ്ങള്‍ ആശ്രയിക്കുന്ന മുംബൈയിലെ സബര്‍ബര്‍ ട്രെയിനില്‍ പാമ്പിനെ കണ്ടത് ആശങ്കയ്ക്ക് ഇടയാക്കി. വ്യാഴാഴ്ച രാവിലെയാണ് തിരക്കേറിയ ട്രെയിനിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഏകദേശം രണ്ട് മീറ്റര്‍ നീളമുള്ള പാമ്പ് ഫാനില്‍ ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇത് കണ്ടതോടെ ഭയന്ന് വിറച്ച് യാത്രക്കാര്‍ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമം നടത്തി. യാത്രക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്മെന്റിലായിരുന്നു സംഭവം.
രാവിലെ 8.35ന് താനെ സ്‌റ്റേഷനില്‍ എത്താറായപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഒടുവില്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പൊലീസും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതരെ ഏല്‍പ്പിച്ചു. കംപാര്‍ട്ട്മെന്റിനുള്ളില്‍ വീണ്ടും പാമ്പുകള്‍ ഉണ്ടോ എന്ന് വിശദമായ പരിശോധിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.
ഇതു വഴിയുള്ള മറ്റ് നിരവധി ട്രെയിനുകള്‍ പിന്നീട് മണിക്കൂറുകളോളം വൈകിയെന്നാണ് റിപ്പോര്‍ട്ട്. ചിലയാത്രക്കാര്‍ പാമ്പിനെ ഫാനില്‍ നിന്നും വലിച്ച് താഴെയിട്ടതായും പുറത്തേക്ക് കളയുന്നതിന് ശ്രമിച്ചുവെന്നും ദൃകസാക്ഷികള്‍ പറഞ്ഞു.
from mangalam.com https://ift.tt/2n8e1hh
via IFTTT
No comments:
Post a Comment