പെന്‍സില്‍വാനിയ: കുട്ടികള്‍ക്കെതിരായ ലൈംഗി കുറ്റകൃത്യങ്ങള്‍ നടത്തുന്ന പുരോഹിതര്‍ക്കും ബിഷപ്പുമാര്‍ക്കുമെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് അമേരിക്കയിലെ റോമന്‍ കത്തോലിക്കാ രൂപതകള്‍. കുട്ടികളെ പീഡിപ്പിച്ചവര്‍ക്കെതിരെ സംഭവം അറിഞ്ഞിട്ടും കടുത്ത നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട ബിഷപ്പുമാരുടെ പേരുകള്‍ സഭയുടെ സ്ഥാപനങ്ങളില്‍ പോലും ഓര്‍മ്മയ്ക്കായി സൂക്ഷിക്കേണ്ടെന്ന നിലപാടിലാണ് പെന്‍സില്‍വാനിയയിലെ ഹാരീസ്ബര്‍ഗ് രൂപത. 1947 മുതല്‍ ഇത്തരം ആരോപണങ്ങള്‍ നേരിട്ടവരുടെ പേരുകളാണ് നീക്കുന്നത്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാരീസ്ബര്‍ഗ് രൂപതയിലെ 71 ഓളം പുരോഹിതരും സെമിനാരിക്കാരുമാണ് ലൈംഗിക അതിക്രമത്തിന് പഴികേട്ടിരിക്കുന്നത്. ഇവരുടെ പട്ടികയും രുപത പുറത്തുവിട്ടിട്ടുണ്ട്. ഈ ബാലപീഡകരില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത ബിഷപ്പുമാരുടെ സ്മാരകങ്ങളും ഓര്‍മ്മയ്ക്കായി കെട്ടിടങ്ങള്‍ക്കും മുറികള്‍ക്കും നല്‍കിയിരിക്കുന്ന പേരുകളും ഇനി വേണ്ടെന്നാണ് നിലവിലെ ബിഷപ്പ് റൊഡാള്‍ഡ് ഗെയിനറുടെ നിലപാട്.
സഭകളിലെ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ജൂറിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകുന്നതിനെ ചൊല്ലി ഹാരീസ്ബര്‍ഗ് അടക്കം ആറ് രൂപതകളുടെ പരാതി കോടിതിയിലുണ്ട്. ഈ മാസം അവസാനത്തോടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ റിപ്പോര്‍ട്ടിനെ തടയാനും ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം ഊര്‍ജിതമാണ്. 900 പേജുവരുന്ന ഈ റിപ്പോര്‍ട്ടില്‍ 300 പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പാണ് 71 വൈദികരുടെ പട്ടിക ഹാരീസ്ബര്‍ഗ് രുപത തയ്യാറാക്കിയതെങ്കിലും ഗ്രാന്‍ഡ് ജൂറി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുറത്തുവിടാതെ വയ്ക്കുകയായിരുന്നു. സഭയ്ക്കുള്ളിലെ അപചയമാണ് കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ ഉയര്‍ന്ന ആരോപണമെന്ന് അന്വേഷണ സമിതിക്ക് നേതൃത്വം നല്‍കിയ ടെക്‌സസ് കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ദോ പറഞ്ഞു.
അരനൂറ്റാണ്ടുമുന്‍പ് നടന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് വാഷിംഗ്ടണ്‍ മുന്‍ ആര്‍ച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ തിയോഡോള്‍ മക് കാരികിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചത്. പോപ്പിന്റെ തിരുസംഘത്തിലെ അംഗം കൂടിയായിരുന്നു ഇദ്ദേഹം. ഇനി കാനോന്‍ നിയമപ്രകാരമുള്ള വിചാരണയും ഇദ്ദേഹം നേരിടേണ്ടിവരും. സഹപ്രവര്‍ത്തകനായിരുന്ന വൈദികന്‍ അള്‍ത്താര ബാലന്മാരെ പീഡിപ്പിച്ച കേസ് അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന കുറ്റത്തിന് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് വില്‍സനെ അടുത്തകാലത്താണ് കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതേതുടര്‍ന്ന് ഇദ്ദേഹം പദവിയില്‍ നിന്നും രാജിവച്ചിരുന്നു.
from mangalam.com https://ift.tt/2vdAzBw
via IFTTT
No comments:
Post a Comment