തിരുവനന്തപുരം: പ്രളയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തെ സഹായിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും സഹായങ്ങളെത്തുന്നു. എല്ലാ വ്യത്യാസങ്ങളും മറന്ന് കയ്‌മെയ് മറന്ന് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനവുമായി ആയിരക്കണക്കിനാളുകളാണ് ഉദ്യോയഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കും സഹായങ്ങളെത്തുന്നു. ഈ വര്‍ഷത്തെ ജെസി ഡാനിയേല്‍ പുരസ്‌കാര ജേതാവായ ശ്രീകുമാരന്‍ തമ്പി പുരസ്‌കാര തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരം അഞ്ചു ലക്ഷം രൂപ, ശില്‍പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പുരസ്‌കാര തുക. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് അദ്ദേഹം തുക കൈമാറിയത്.
സിനിമാ രംഗത്തു നിന്ന് നിരവധിപ്പേരാണ് സഹായവുമായി എത്തിയിരിക്കുന്നത്. അമ്മ സംഘടന 10 ലക്ഷം രൂപ നല്‍കി. മോഹന്‍ലാല്‍ നേരിട്ടെത്തി 25 ലക്ഷം മുഖ്യമന്ത്രിക്ക് നല്‍കി. തമിഴ് സിനിമയില്‍ നിന്നും നിരവധി സഹായങ്ങളെത്തുന്നു. കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് 25 ലക്ഷം, അല്ലു അര്‍ജുന്‍ 25 ലക്ഷം, നടികര്‍ സംഘം 10 ലക്ഷം, സൂര്യ-കാര്‍ത്തി 25 ലക്ഷം, നടി രോഹിണി തുടങ്ങി നിരവധി താരങ്ങളാണ് സഹായവുമായെത്തിയിരിക്കുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെയും അന്യഭാഷാ താരങ്ങള്‍ സഹായങ്ങളും പ്രാര്‍ത്ഥനകളും അറിയിക്കുന്നുണ്ട്.
പ്രളയത്തില്‍ 80ഓളം ആളുകള്‍ മരിച്ചതായാണ് കണക്കുകള്‍. 1103 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20000 വീടുകള്‍ പൂര്‍ണ്ണമായും അതിലധികം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.
from mangalam.com https://ift.tt/2vNdohB
via IFTTT
No comments:
Post a Comment