തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി മഴ തുടരുമ്പോള്‍ ഇന്നു മാത്രം മരണമടഞ്ഞവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനേകം പേരെ കാണാതായി. കേരളം കണ്ട ഏറ്റവും വലിയ ജലപ്രളയങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 77 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടണ്ട്. പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടു കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. കോഴിക്കോട് കൂമ്പാറിയിലും മാവൂര്‍ ഊര്‍ക്കടവിലും വീടിന് മുകളില്‍ മണ്ണിടിഞ്ഞു രണ്ടുകുട്ടികള്‍ മരണമടഞ്ഞു. കുടരഞ്ഞിയില്‍ മണ്ണിടിഞ്ഞ് അച്ഛനുംമകനും മരിച്ചു. മലപ്പുറത്ത് രണ്ടു മണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ങ്ങാട്ടേരിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. മലപ്പുറം എടവണ്ണയില്‍ കൊളപ്പാട് മണ്ണിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു.
പൂഞ്ഞാര്‍ തീക്കോയിയിയില്‍ വീട് ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ചാലക്കുടിക്ക് സമീപം പാണ്ടരന്‍പാറയില്‍ ഇന്ന് പുലര്‍ച്ചെ മണ്ണിടിഞ്ഞ് വീണ് ഒരു 62 കാരിയും മരിച്ചിട്ടുണ്ട്. കനത്ത മഴയും നദികള്‍ കരകവിഞ്ഞൊഴുകുകയൂം ചെയ്യപ്പെട്ട സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് നേരിടുന്നത്. കോടഞ്ചേരിയില്‍ വീടു തകര്‍ന്നു വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തിലെ മറ്റു അഞ്ചു പേരെ രക്ഷപ്പെടുത്തി. കൂമ്പാറയില്‍ പത്തു വയസ്സുകാരന്‍ മരിച്ചപ്പോള്‍ ഊര്‍ക്കടവില്‍ നടന്ന സംഭവത്തില്‍ നാലു പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ പുതഞ്ഞു പോയ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മൂന്നിടങ്ങളിലാണ് ഇവിടെ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനന്തവാടി പിലാക്കാവില്‍ തൃശിലേരി റോഡില്‍ മണിയന്‍ കുന്നില്‍ മണ്ണിടിച്ചിലുണ്ടായി. ജനവാസമേഖലയുള്ള കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞു സമീപത്തെ വയലിലേക്ക് വീണു. നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. കല്‍പ്പിനിനയില്‍ ഒരു വീട് തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
തോട്ടുമുക്കം മാടാമ്പിയില്‍ ഇന്ന് പുലര്‍ച്ചെയോടെ ഉരുള്‍പൊട്ടിയിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെങ്കുത്തായ റബ്ബര്‍തോട്ടത്തില്‍ ഉരുള്‍പൊട്ടി താഴെ പറമ്പുകളിലേക്കും വീടുകളിലേക്കും വെള്ളം കയറുയകയായിരുന്നു. കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായിട്ടുണ്ട്. കോളനി ഒറ്റപ്പെട്ടു. പൂമ്പാറ ടൗണ്‍ വെള്ളത്തിലായി. വയനാട് പിലാക്കാവ് മണിയാംകുന്നിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂരില്‍ പുഴയില്‍ വീണ ഒരാളെ കാണാതായി.
കടലുണ്ടിപ്പുഴയില്‍ വള്ളം മുങ്ങി നാലു പേര്‍ ഒഴുക്കില്‍ പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനുണ്ട്. നദികളെല്ലാം കരകവിഞ്ഞൊഴുകുകയും ഡാമുകള്‍ നിറയുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വയനാട്ടില്‍ ബാണാസുരസാഗര്‍, കാരാപ്പുഴ ഡാമുകള്‍ തുറന്നു. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.
from mangalam.com https://ift.tt/2w3SvOs
via IFTTT
No comments:
Post a Comment