കോട്ടയം: മറ്റൊരുവളുടെ ഭര്‍ത്താവുമായി അവിഹിതം ഉണ്ടായിരുന്നു എന്നാണെങ്കില്‍ ആ സ്ത്രീ നല്‍കിയ പരാതി എന്തുകൊണ്ട് മദര്‍ ജനറാള്‍ സി റജീന പൂഴ്ത്തിവെച്ചെന്ന് ബിഷപ്പിനെതിരേ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ. തന്റെ കീഴിലുള്ള കന്യാസ്ത്രീക്ക് സ്വഭാവദൂഷ്യമുണ്ടായാല്‍ നടപടി എടുക്കുകയല്ലേ വേണ്ടത്. അതിനുപകരം ഒന്നരവര്‍ഷത്തിനു ശേഷം വിശദീകരണം ആവശ്യപ്പെടുന്ന് എന്തിനെന്ന് കുറവിലങ്ങാട്ട് കന്യാസ്ത്രീക്ക് ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകളിലൊരാളായ സി. അനുപമ ചോദിക്കുന്നു.
2016 നവംബറില്‍ കന്യാസ്ത്രീയുടെ അടുത്ത ബന്ധു നല്‍കിയ ആരോപണക്കത്തുയര്‍ത്തി ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ബിഷപ്പിന്റെ കള്ളി പുറത്തായതെന്ന് അവര്‍ പറഞ്ഞു. തനിക്ക് നീതിലഭിക്കണം, ഏത് അന്വേഷണത്തിനും ഞാന്‍ തയ്യാറാണ്, ബിഷപ്പ് ഫ്രാങ്കോയും അതിന് തയ്യാറാവുമോയെന്നും കന്യാസ്ത്രീ ചോദിക്കുന്നു. സഭയിലെ പത്തുകേന്ദ്രങ്ങളില്‍ പരാതി നല്കിയിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞു, പിന്നെ മാര്‍പാപ്പയ്ക്കും. മറുപടി കിട്ടാതായപ്പോള്‍ റോമിന്റെ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോളിനും കത്തയച്ചു. ക്രൂരമായ ലൈംഗികപീഡനത്തിന് ഇവര്‍ ആരില്‍ നിന്നും മറുപടി കിട്ടില്ലെന്നുറപ്പായപ്പോഴാണ് പോലീസിന് പരാതി നല്കിയത്.
ലൈംഗിക ആരോപണത്തിന്റെ പേരില്‍ കന്യസ്ത്രീ നല്‍കിയ പരാതിയില്‍ ഈ നിമിഷംവരെ മെത്രാനെതിരേ യാതൊരു നടപടിയും എടുക്കാത്തതെന്തെന്ന് കൂടെയുള്ള സിസ്റ്റര്‍ ജോസഫിന്‍ ചോദിച്ചു. ''ബിഷപ്പിന്റെ അമ്മയുടെ മരണത്തിന് മദര്‍ ജനറാള്‍ ഉള്‍പ്പെടെ മറ്റു കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോയിട്ടുണ്ട്. പട്ടം കൊടുക്കലിനും പോയി. മഠത്തിന്റെ സുപ്പീരിയര്‍ എന്ന നിലയില്‍ ഇത്തരം ചടങ്ങുകള്‍ക്ക് പോകേണ്ടതുണ്ട്.'' താന്‍ ഒറ്റയ്ക്കായിരുന്നില്ല, സംഘം ചേര്‍ന്നായിരുന്നുയാത്രയെന്നും കന്യാസ്ത്രീ പറഞ്ഞു. ആരോപണത്തിന്റെ പേരില്‍ കുറവിലങ്ങാട് മഠത്തിന്റെ സുപ്പീരിയര്‍ഷിപ്പില്‍നിന്നും കേരളത്തിലെ മൂന്നുമഠങ്ങളുടെ ഇന്‍ചാര്‍ജ് പദവിയില്‍നിന്നും ഈ കന്യാസ്ത്രീയെ മാറ്റിനിര്‍ത്തിയെന്നും ആരോപണമുണ്ട്.
from mangalam.com https://ift.tt/2LnLyyt
via IFTTT
No comments:
Post a Comment