തിരുവനന്തപുരം: 'ഹിന്ദുപാകിസ്താന്‍' പരാമര്‍ശത്തില്‍ ശശിതരൂര്‍ എംപിയെ എഐസിസി വിമര്‍ശിക്കുമ്പോള്‍ പിന്തുണച്ച് സിപിഎം രംഗത്ത്. വിവാദങ്ങളില്‍ സിപിഎം തരൂരിനെ പിന്തുണയ്ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
പരാമര്‍ശത്തില്‍ ശശി തരൂരിനെതിരേയുള്ള ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവും ആണെന്ന് വ്യക്തമാക്കിയ കോടിയേരി ആര്‍എസ്എസിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടിടിച്ച് നില്‍ക്കുകയാണെന്നും ആരോപിച്ചു. തരൂരിനെ പിന്തുണയ്ക്കാന്‍ മടിക്കുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് പുറത്ത് കൊണ്ടു വരുന്നതെന്നും പറഞ്ഞു. വ്യാഴാഴ്ച സിപിഎം നേതൃയോഗം തുടങ്ങാനിരിക്കെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നേരത്തേ ഇനിയൊരു അഞ്ചു വര്‍ഷം കൂടി ഭരിക്കാന്‍ ബിജെപിയ്ക്ക് അവസരം നല്‍കിയാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്താനാകുമെന്ന ശശി തരൂരിന്റെ പ്രസ്താവന വലിയ വിവാദമാണ് വിളിച്ചുവരുത്തിയത്. എംപിയ്‌ക്കെതിരേ സംഘപരിവാര്‍ സംഘടനകള്‍ ഒന്നാകെ രംഗത്തു വരികയും മാപ്പു പറയുകയോ പ്രസ്താവന പിന്‍വലിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു.
പ്രസ്താവനയ്ക്ക് പിന്നാലെ എഐസിസിയും തരൂരിനെ വിമര്‍ശിച്ചിരുന്നു. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് കേന്ദ്രക്കമ്മറ്റി വ്യക്തമാക്കിയത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ പിന്തുണച്ച് രംഗത്ത വരികയും ചെയ്തു. തരൂര്‍ പാകിസ്താനിലേക്ക് പോകണമെന്ന സംഘപരിവാറിന്റെ ഭീഷണിയെ താലിബാനിസം എന്നും വിശേഷിപ്പിച്ചു.
from mangalam.com https://ift.tt/2O25kBk
via IFTTT
No comments:
Post a Comment