കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യൂ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനപ്രതി മുഹമ്മദ് പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റ് നാലുപേരെ കൂടി പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പോലീസ് വന്‍ തെരച്ചില്‍ തന്നെ നടത്തിയിരുന്നു. നിരവധിപേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എസ്ഡിപിഐ യുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പല സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തുകയും ഇവരുടെ ബന്ധുവീടുകളിലും മറ്റും പരിശോധന നടത്തുകയും ചെയ്തിരുന്നു. പ്രതികള്‍ പുറത്തേക്ക് രക്ഷപെടാതിരിക്കാനും മറ്റും പോലീസ് ശക്തമായ മുന്‍കരുതലുകളായിരുന്നു സ്വീകരിച്ചത്. സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് അഭിമന്യുവിനെ വകവരുത്തിയത്.
from mangalam.com https://ift.tt/2uxbmSf
via IFTTT
No comments:
Post a Comment