തൃശ്ശൂര്‍: ദേശീയപാതയില്‍ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ പി.സി. ജോര്‍ജ്ജ് എംഎല്‍എ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് എംഎല്‍എയുടെ വാഹനം ടോള്‍ നല്‍കാതെ ഓടിച്ചുകൊണ്ടുപോയി.
ടോള്‍ ചോദിച്ചതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലിസിന് പരാതി നല്‍കി. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവമുണ്ടായത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന എംഎല്‍എയുടെ വാഹനം. എംഎല്‍എ ആണെന്ന് മനസ്സിലാക്കാത്ത ഇതരസംസ്ഥാന തൊഴിലാളികള്‍ കാര്‍ തടഞ്ഞ് ടോള്‍ ചോദിച്ചതോടെ പി.സിയും സഹായികളും അക്രമം നടത്തുകയായിരുന്നു.
അതേസമയം, ടോള്‍ പ്ലാസ അധികൃതര്‍ മോശമായി പെരുമാറിയെന്നും അതിനാല്‍ താന്‍ അക്രമിച്ചതെന്ന ന്യായീകരിണവുമായി എംഎല്‍എ രംഗത്ത് വന്നു.
ജനപ്രതിനിധികള്‍ക്ക് ടോള്‍ സൗജന്യമാണ് അതേസമയം താന്‍ പണം നല്‍കാന്‍ തയ്യാറാണ് എന്നാല്‍ അവിടെ നടക്കുന്നത് ഗൂണ്ടായിസമാണെന്നും പി.സി. ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. വാഹനം 3.30 മിനിട്ട് താന്‍ അവിടെ നിര്‍ത്തിയിട്ടുവെന്നും തുടര്‍ന്നും ടോള്‍ വാങ്ങാന്‍ വൈകുകയും ചെയ്തു. എംഎല്‍എ എന്ന സ്റ്റിക്കര്‍ വാഹനത്തില്‍ ഒട്ടിച്ചിരുന്നുവെന്നും എന്നിട്ടും വാഹനം കടത്തിവിടാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനപ്രതിനിധികളെല്ലാം തന്നെപ്പോലെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2zK0A01
via IFTTT
No comments:
Post a Comment